ചിലര്‍ക്ക് നേരം വെളുത്തിട്ടില്ല, നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരാക്കരുത്; മുന്നറിയിപ്പുമായി മുഖ്യമന്ത്രി 

പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആരും തുരങ്കം വെക്കരുതെന്ന് പിണറായി വിജയന്‍ പറഞ്ഞു
ചിലര്‍ക്ക് നേരം വെളുത്തിട്ടില്ല, നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരാക്കരുത്; മുന്നറിയിപ്പുമായി മുഖ്യമന്ത്രി 

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഇനിയും ലംഘിക്കുന്ന സ്ഥിതി ഉണ്ടായാല്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുളള കര്‍ശനനിയന്ത്രണങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടി കടുപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.

പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആരും തുരങ്കം വെക്കരുതെന്ന് പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ സംരക്ഷിക്കാന്‍ ഒരുവിഭാഗം ഉറക്കമൊഴിച്ചിരിക്കുകയാണ്. എല്ലാവരു ചേര്‍ന്ന് ഈ പ്രതിസന്ധിഘട്ടത്തെ മറികടക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിലപാട് കടുപ്പിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിലര്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. അവര്‍ക്ക് കൂടിയാണ് ഈ ക്രമീകരണം എന്നോര്‍ക്കണം. തങ്ങള്‍ക്ക് രോഗം വരില്ലെന്ന നിലപാടിലാണ് ചിലര്‍. അങ്ങനെ വരുമ്പോള്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നടപടകളിലേക്ക് പോകേണ്ടിവരും. നാടിന്റെ നന്മയ്ക്കായി സര്‍ക്കാരിന് നിലപാട് കടുപ്പിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പൊലീസ് ഇടപെടും. എസ്പിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തെ വഞ്ചിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. മാധ്യമങ്ങള്‍ ഇത്തരം ആളുകളെ ന്യായീകരിക്കരുത്. നിരുത്തരവാദിത്തത്തിന്റെ ഉദാഹരണമാണ് കാസര്‍കോട് സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com