മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് വിലക്ക്; പതിവ് ചടങ്ങുകള്‍ മാത്രം നടത്തും

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. 
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് വിലക്ക്; പതിവ് ചടങ്ങുകള്‍ മാത്രം നടത്തും

കോഴിക്കോട്: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകും വരെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

പതിവ് പൂജകളും മറ്റ് ചടങ്ങുകളും മാത്രമേ നടക്കുള്ളു. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള പതിവ് ചടങ്ങുകള്‍ എല്ലാ ക്ഷേത്രങ്ങളിലും മുടക്കമില്ലാതെ നടത്തുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. 

നേരത്തെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കര്‍ശന നിയന്ത്രണങ്ങളുമായി രംഗത്ത് വന്നിരുന്നു. മാര്‍ച്ച് 31 വരെ എല്ലാ ശനിയാഴ്ചകളിലും ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്ക് കൈയുറകളും മാസ്‌കുകളും നല്‍കും. ഒരു ക്ഷേത്രത്തിലും അന്നദാനം ഉണ്ടാകില്ല.

ശബരിമല ഉത്സവത്തില്‍ ഇത്തവണ ഭക്തരെ പ്രവേശിപ്പിക്കില്ല. ക്ഷേത്രോത്സവങ്ങള്‍ ചടങ്ങുകള്‍ മാത്രമായി ചുരുക്കും. ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com