'ഇന്ന് മുതല്‍ സൂര്യന്‍ ഉത്തരാര്‍ധ ഗോളത്തില്‍';  ജനത കര്‍ഫ്യുവിനെ പിന്നിലെ കാരണം ഇതെന്ന് സെന്‍കുമാര്‍

പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യു കൃത്യമായി സൂര്യന്റെ ഈ പ്രയാണത്തിന്റെ തുടക്കത്തിന്റെ അന്നുതന്നെ ആയതു യാദൃശ്ചികമല്ലെന്ന് സെന്‍കുമാര്‍ 
ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

കൊച്ചി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ രാജ്യം നിശ്ചലമാണ്. രോഗപ്രതിരോധത്തിനായി എല്ലാവരും ജനതാ കര്‍ഫ്യൂ ഏറ്റെടുത്തിരിക്കുകയാണ്. അതിനിടെ ഇന്നത്തെ ജനതാ കര്‍ഫ്യൂവിന് പിന്നാലെ കാരണം വ്യക്തമാക്കി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്തെത്തി. 

ഇന്ന് മുതല്‍ സൂര്യന്‍ ഉത്തരാര്‍ധ ഗോളത്തില്‍, ഭൂമധ്യരേഖയില്‍ നിന്ന് ശീതോഷ്ണ രേഖ വരെ 0 ഡിഗ്രി ഉത്തരാംശത്തില്‍ നിന്ന് 23 1/2ഡിഗ്രി ഉത്തരാംശം വരെ സഞ്ചരിക്കുന്നു.ഊഷ്മാവ് വര്‍ധിക്കുന്നതോടെ കോറോണോ വൈറസ് വ്യാപനത്തിന് ഒരു പ്രധാനതടസ്സം കൂടി പ്രകൃതിയും ഒരുക്കുന്നു.പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യു കൃത്യമായി സൂര്യന്റെ ഈ പ്രയാണത്തിന്റെ തുടക്കത്തിന്റെ അന്നുതന്നെ ആയതു യാദൃശ്ചികമല്ലെന്ന് സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

സെന്‍കുമാറിന്റെ കുറിപ്പ്

ഇന്ന് ജനതയുടെ സ്വന്തം 'സുരക്ഷാ കര്‍ഫ്യു'!

ഇന്ന് മുതല്‍ സൂര്യന്‍ ഉത്തരാര്ധ ഗോളത്തില്‍
, ഭൂമധ്യരേഖയില്‍ നിന്ന് ശീതോഷ്ണ രേഖ വരെ 0 ഡിഗ്രി ഉത്തരാംശത്തില്‍ നിന്ന് 23 1/2ഡിഗ്രി ഉത്തരാംശം വരെ സഞ്ചരിക്കുന്നു.

ഊഷ്മാവ് വര്‍ധിക്കുന്നതോടെ കോറോണോ വൈറസ് വ്യാപനത്തിന് ഒരു പ്രധാന
തടസ്സം കൂടി പ്രകൃതിയും ഒരുക്കുന്നു.
പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യു കൃത്യമായി സൂര്യന്റെ ഈ പ്രയാണത്തിന്റെ തുടക്കത്തിന്റെ അന്നുതന്നെ ആയതു യാദ്ര്യശ്ചികമല്ല.

(സൂര്യനല്ല, ഭൂമിയാണ് ചരിക്കുന്നതും 23 1/2 ഡിഗ്രി ചെരുവ് കാരണം ഇത് നമുക്ക് അനുഭവവേദ്യമാകുന്നത് ).
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com