തിരുവനന്തപുരത്ത് ബിവറേജസ് ജീവനക്കാരി കൊറോണ നിരീക്ഷണത്തിൽ

കോവിഡ് ലക്ഷണങ്ങളെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
തിരുവനന്തപുരത്ത് ബിവറേജസ് ജീവനക്കാരി കൊറോണ നിരീക്ഷണത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിവറേജസ് ജീവനക്കാരി കൊറോണ നിരീക്ഷണത്തിൽ. പനി ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ കോവിഡ് ലക്ഷണങ്ങളെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ ആശുപത്രി ഐസിയുവിലാണ് ഇവർ. ഇവരുടെ സ്രവ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. 

സംസ്ഥാനത്ത് കൂടുതൽ പേർക്ക് രോ​ഗം സ്ഥിരീകരിച്ചതോടെ ജില്ലകൾ അടച്ചിടണമെന്ന ആവശ്യം ശക്തമാവുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവൈലബിൾ കാബിനറ്റ് യോഗം നടക്കുകയാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ബെവ്കോ ഔട്‌ലെറ്റുകൾ അടക്കുന്നതു ഉൾപ്പടെയുള്ള കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കണോ എന്ന കാര്യത്തിൽ യോ​ഗത്തിൽ തീരുമാനമാകും. കാസർകോടും പത്തനംതിട്ടയിലും കൂടുതൽ ഐസൊലേഷൻ സെന്ററുകൾ തുറക്കാൻ തീരുമാനമായിട്ടുണ്ട്. 

സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. സ്ഥിതി ഗുരുതരമായ കാസര്‍കോട് ലോക് ഡൗണ്‍ ചെയ്തിരിക്കുകയാണ്. അതിനൊപ്പം ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകള്‍ അടച്ചിടണമെന്നാണു കേന്ദ്ര നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com