നാട് കോവിഡ് ജാഗ്രതയില്‍; തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവുമായി എസ്‌ഐ, സ്‌നേഹാഭിവാദ്യങ്ങള്‍

കോവിഡ് ഭീതിയില്‍ ഹോട്ടലുകളും കടകളും അടച്ചതോടെ വലിയ പ്രതിസന്ധിയിലായത് ഉറ്റവരാരുമില്ലാതെ തെരുവില്‍ കഴിയുന്നവരാണ്
നാട് കോവിഡ് ജാഗ്രതയില്‍; തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവുമായി എസ്‌ഐ, സ്‌നേഹാഭിവാദ്യങ്ങള്‍

മലപ്പുറം: കോവിഡ് ഭീതിയില്‍ ഹോട്ടലുകളും കടകളും അടച്ചതോടെ വലിയ പ്രതിസന്ധിയിലായത് ഉറ്റവരാരുമില്ലാതെ തെരുവില്‍ കഴിയുന്നവരാണ്.  വീടോ ബന്ധുക്കളോ ഇല്ലാതെ തെരുവില്‍ കഴിഞ്ഞവര്‍ ജനതാകര്‍ഫ്യൂ ദിനത്തില്‍ പട്ടിണിയിലായപ്പോള്‍ സ്‌നേഹ ഹസ്തവുമായി തിരൂര്‍ എസ്‌ഐ ജലീല്‍ കറുത്തേടത്ത്. തെരുവില്‍ കഴിഞ്ഞിരുന്ന 20 പേര്‍ക്ക് എസ്‌ഐ ജലീല്‍ തന്റെ ചിലവില്‍ ഉച്ചഭക്ഷണം നല്‍കി.

തെരുവില്‍ ആരോരുമില്ലാതെ കഴിഞ്ഞവര്‍ക്ക് പൊതിച്ചോറെത്തിച്ച എസ്‌ഐക്ക് സല്യൂട്ട് നല്‍കുകയാണ് തിരൂരുകാര്‍. എഎസ്‌ഐ റഹീം യൂസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സീമ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ലയണല്‍, ശ്രീകുമാര്‍ എന്നിവരും എസ്‌ഐയെ സഹായിക്കാനെത്തിയിരുന്നു.

തിരൂര്‍ എസ്‌ഐ നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഉത്സവം കാണാനെത്തിയ യുവതി മൊബൈലില്‍ സംസാരിച്ച് നടക്കവെ കിണറ്റില്‍ വീണ പെണ്‍കുട്ടിയെ രക്ഷിച്ചത് ജലീലാണ്. കിണറ്റില്‍ നിന്നും യുവതി വിളിച്ചതനുസരിച്ച് ബന്ധുക്കള്‍ വിവരം പൊലീസിലറിയിച്ചു. സ്ഥലത്തെത്തിയ എസ്‌ഐ ജലീല്‍ യുവതിയെ കിണറ്റിലിറങ്ങി രക്ഷപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു.സംഭവമറിഞ്ഞ മുഖ്യമന്ത്രി എസ്‌ഐയെ അഭിനന്ദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com