നിങ്ങള്‍ മൃഗങ്ങളെ പരിപാലിക്കുന്നവരാണോ?; എങ്കില്‍ ഈ നിര്‍ദേശങ്ങള്‍ പാലിച്ചേ പറ്റു

നിങ്ങളുടെ പക്ഷി-മൃഗാദികളുടെ അടിയന്തര ആവശ്യങ്ങള്‍ക്ക് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കും
നിങ്ങള്‍ മൃഗങ്ങളെ പരിപാലിക്കുന്നവരാണോ?; എങ്കില്‍ ഈ നിര്‍ദേശങ്ങള്‍ പാലിച്ചേ പറ്റു


കൊച്ചി: കൊറോണ രോഗ വ്യാപന സാഹചര്യം  കണക്കിലെടുത്ത്  മനുഷ്യരുടെ സഞ്ചാരവും സമ്പര്‍ക്കവും  കുറക്കുന്നതിലേക്കായി  പത്തു നിര്‍ദേശങ്ങളുമായി മൃഗ സംരക്ഷണ വകുപ്പ്. 

അടിയന്തര സാഹചര്യങ്ങളിലല്ലാതെ മൃഗങ്ങളെ പരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുവരാതിരിക്കുക. 

അത്യാവശ്യഘട്ടങ്ങളില്‍ മാത്രം വെറ്റിറിനറി ഡോക്ടറെ / ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടറെ നിങ്ങളുടെ വീട്ടിലേക്ക് വിളിക്കാവുന്നതാണ്.

പക്ഷി മൃഗാദികള്‍ക്ക് രോഗാവസ്ഥയുണ്ടെങ്കില്‍ വെറ്ററിനറി ഡോക്ടറെയോ മറ്റു ഉദ്യോഗസ്ഥരെയോ ഫോണില്‍ ബന്ധപ്പെട്ട ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുക.

മൃഗാശുപത്രികളിലും സബ് സെന്ററുകളിലും ഉദ്യോഗസ്ഥരുടെ ടെലിഫോണ്‍ നമ്പരുകള്‍ എഴുതി പ്രദര്‍ശിപ്പിക്കുന്നതാണ്. 

പ്രതിരോധ കുത്തിവെയ്പ്പുകള്‍, പൊതുവായുള്ള ആരോഗ്യപരിശോധന, കൃത്രിമ ബീജധാനം, ഗര്‍ഭപരിശോധന, അടിയന്തപ പ്രാധാന്യമില്ലാത്ത സേവനങ്ങള്‍ തുടങ്ങിയവ കൊറോണ ഭീതി മാറുന്നതുവരെ നീട്ടിവെയ്ക്കാന്‍ ശ്രദ്ധിക്കുക.

ജലദോഷം, തുമ്മല്‍ രോഗലക്ഷണങ്ങളുള്ളവരും കൊറോണ രോഗികളുമായി അടുത്തിടുപഴകിയവരും സമീപകാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും വീട്ടില്‍ തന്നെ ഇരിക്കാന്‍ ശ്രദ്ധിക്കുക, മൃഗാശുപത്രിയില്‍ വരാതിരിക്കു.

ഫാം/ തൊഴുത്തും പരിസരവും വൃത്തിയായും അണുവിമുക്തമായും സൂക്ഷിക്കുക.

മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച വൃത്തിയാക്കുവാന്‍ ശ്രദ്ധിക്കുക.

പരിസരശുചിത്വവും വ്യക്തി ശുചിത്വവും നിര്‍ബന്ധമായും പാലിക്കുക

രോഗനിയന്ത്രണത്തിനുള്ള സര്‍ക്കാര്‍ പൊതുനിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണം. വായു മൂക്കും മറച്ച് ചുമയ്ക്കുക. മറ്റുള്ളവരുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കുക. കൈകള്‍ അണുനശീകരണ ലായനിയോ സോപ്പുവെള്ളമോ ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കുക. കഴിവതും വീട്ടില്‍ തന്നെ ഇരിക്കാന്‍ ശ്രദ്ധിക്കുക. രോഗനിയന്ത്രണത്തിനായി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പക്ഷി-മൃഗാദികളുടെ അടിയന്തര ആവശ്യങ്ങള്‍ക്ക് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com