വിചാരണ നടപടികൾ പ്രസിദ്ധീകരിക്കരുത്; ദിലീപിന്റെ ആവശ്യം അ‌ംഗീകരിച്ച് കോടതി 

വിചാരണയുടെ വിശദാംശങ്ങൾ പുറത്തുവിടരുതെന്നാണ് കോടതിയുടെ നിർദേശം
വിചാരണ നടപടികൾ പ്രസിദ്ധീകരിക്കരുത്; ദിലീപിന്റെ ആവശ്യം അ‌ംഗീകരിച്ച് കോടതി 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടക്കുന്ന വിചാരണ നടപടികൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിർദേശം. കേസിലെ പ്രതിയായ നടൻ ദിലീപിന്റെ ആവശ്യം അം​ഗീകരിച്ചാണ് കോടതിയുടെ നിർദേശം. 

എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ അ‌ടച്ചിട്ട മുറിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിചാരണ നടപടികളുടെ വിശദാംശങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കേസിലെ മുഖ്യ സാക്ഷികളടക്കമുള്ള പ്രമുഖ താരങ്ങൾ കോടതിയിലെത്തിയതും മൊഴി നൽകിയതും അടക്കമുള്ള വാർത്തകൾ പുറത്തുവന്നു. ചിലർ കൂറുമാറിയതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണ നടപടികൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് ദിലീപ് ആവശ്യമുന്നയിച്ചത്. 

വിചാരണയുടെ വിശദാംശങ്ങൾ പുറത്തുവിടരുതെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. അ‌തേസമയം, കേസിലെ സാക്ഷി വിസ്താരം നിലവിൽ നിര്‍ത്തിവച്ചിരിക്കുകയാണ്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക കോടതിയുടെ തീരുമാനം. അടുത്തമാസം ഏഴുവരെ നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com