വിദേശത്ത് നിന്നെത്തിയ മലപ്പുറം സ്വദേശികള്‍ വയനാട്ടില്‍ ഒളിച്ച് താമസിച്ചു; കേസ്

കോവിഡ് ഭീതി നിലനില്‍ക്കുമ്പോള്‍, വിദേശത്ത് നിന്നെത്തിയ മലയാളികള്‍ ഹോട്ടലില്‍ ഒളിച്ച് താമസിച്ചു
വിദേശത്ത് നിന്നെത്തിയ മലപ്പുറം സ്വദേശികള്‍ വയനാട്ടില്‍ ഒളിച്ച് താമസിച്ചു; കേസ്

കല്‍പ്പറ്റ: കോവിഡ് ഭീതി നിലനില്‍ക്കുമ്പോള്‍, വിദേശത്ത് നിന്നെത്തിയ മലയാളികള്‍ ഹോട്ടലില്‍ ഒളിച്ച് താമസിച്ചു. വയനാട് മേപ്പാടിയിലുള്ള ഹോം സ്‌റ്റേയിലാണ് മലപ്പുറം സ്വദേശികള്‍ ഒളിച്ച് താമസിച്ചത്. വിദേശത്ത് നിന്ന് വന്നവരാണെന്ന കാര്യം ഇവര്‍ മറച്ചുവയ്ക്കുകയായിരുന്നു . ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവരം പുറത്തുവന്നത്. 
കര്‍ണാടകയിലും തമിഴ്‌നാട്ടിലും കേരളത്തിലെ മറ്റു ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചതോടെ, രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന  വയനാട് കനത്ത ജാഗ്രതയിലാണ്. കോവിഡ് സ്ഥിരീകരിച്ച ജില്ലകളിലേതുപോലെ വരും ദിവസങ്ങളില്‍ ഇവിടെയും കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കുമെന്ന സൂചനയുണ്ട്. അയല്‍ജില്ലകളില്‍നിന്നു വയനാട്ടിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചു.

അതേസമയം, എറണാകുളത്ത് നിരീക്ഷണത്തിലിരുന്ന രണ്ടുപേരെ കാണാതായി. നോര്‍ത്ത് പറവൂര്‍ പെരുവാരത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ദമ്പതികളാണ് മുങ്ങിയത്. കഴിഞ്ഞ ആഴ്ച യുകെയില്‍ നിന്നാണ് ഇവര്‍ എത്തിയത്. ഇവര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഇവര്‍ക്കെതിരേ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ പത്തനംതിട്ട മെഴുവേലിയില്‍ നിന്ന് രണ്ടു പേര്‍ കടന്നു കളഞ്ഞിരുന്നു. ഇവര്‍ അമേരിക്കയിലേക്ക് രക്ഷപ്പെട്ടതായി കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com