വിലക്ക് ലംഘിച്ച് നൂറിലേറെപ്പേരെ പങ്കെടുപ്പിച്ച് കുര്‍ബാന; വികാരി അറസ്റ്റില്‍, പങ്കെടുത്തവര്‍ക്കെതിരെ കേസ് 

നിര്‍ദേശങ്ങള്‍ ലംഘിച്ച് വിശ്വാസികളെ പങ്കെടുപ്പിച്ച് കുര്‍ബാന നടത്തിയ വികാരി അറസ്റ്റില്‍
വിലക്ക് ലംഘിച്ച് നൂറിലേറെപ്പേരെ പങ്കെടുപ്പിച്ച് കുര്‍ബാന; വികാരി അറസ്റ്റില്‍, പങ്കെടുത്തവര്‍ക്കെതിരെ കേസ് 

തൃശൂര്‍: നിര്‍ദേശങ്ങള്‍ ലംഘിച്ച് വിശ്വാസികളെ പങ്കെടുപ്പിച്ച് കുര്‍ബാന നടത്തിയ വികാരി അറസ്റ്റില്‍. തൃശൂര്‍ ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പളളി വികാരിയെയാണ് അറസ്റ്റ് ചെയ്തത്. കുര്‍ബാനയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

നിര്‍ദേശങ്ങള്‍ ലംഘിച്ച് നൂറിലേറെപ്പേരെ പങ്കെടുപ്പിച്ചാണ് കുര്‍ബാന നടത്തിയത്. പൊതുസമ്മേളനങ്ങളും ജനങ്ങള്‍ തടിച്ചുകൂടാന്‍ സാധ്യതയുളള പരിപാടികളും നിര്‍ത്തിവെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. അതിനിടെയാണ് നിര്‍ദേശങ്ങള്‍ ലംഘിച്ച് കുര്‍ബാന നടത്തിയത്.

എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ കാണാതായി.  നോര്‍ത്ത് പറവൂര്‍ പെരുവാരത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ദമ്പതികളാണ് മുങ്ങിയത്. കഴിഞ്ഞ ആഴ്ച യുകെയില്‍ നിന്നാണ് ഇവര്‍ എത്തിയത്. ഇവര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി. ഇവര്‍ക്കെതിരേ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ പത്തനംതിട്ട മെഴുവേലിയില്‍ നിന്ന് രണ്ടു പേര്‍ കടന്നു കളഞ്ഞിരുന്നു. ഇവര്‍ അമേരിക്കയിലേക്ക് രക്ഷപ്പെട്ടതായി കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com