കെഎസ്ഇബി ക്യാഷ് കൗണ്ടറുകള്‍ നിര്‍ത്തി; മീറ്റര്‍ റീഡിങ് ഇല്ല, ബില്ല് അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം

കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് ക്യാഷ് കൗണ്ടറുകള്‍, മീറ്റര്‍ റീഡിങ്ങ് തുടങ്ങിയവ ഉള്‍പ്പെടെ മറ്റെല്ലാ സേവനങ്ങളും മാര്‍ച്ച് 31 വരെ നിര്‍ത്തിവച്ചിരിക്കുന്നതായി കെഎസ്ഇബി അറിയിച്ചു.
കെഎസ്ഇബി ക്യാഷ് കൗണ്ടറുകള്‍ നിര്‍ത്തി; മീറ്റര്‍ റീഡിങ് ഇല്ല, ബില്ല് അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് ക്യാഷ് കൗണ്ടറുകള്‍, മീറ്റര്‍ റീഡിങ്ങ് തുടങ്ങിയവ ഉള്‍പ്പെടെ മറ്റെല്ലാ സേവനങ്ങളും മാര്‍ച്ച് 31 വരെ നിര്‍ത്തിവച്ചിരിക്കുന്നതായി കെഎസ്ഇബി അറിയിച്ചു. വൈദ്യുതി തുക അടയ്ക്കുവാനും, പുതിയ ഇലക്ട്രിസിറ്റി കണക്ഷനുവേണ്ടിയും, പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമായി  ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാനും ബോര്‍ഡ് അറിയിച്ചു. 

നേരത്തെ, കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വൈദ്യുതി ബില്ല് അടയ്ക്കാന്‍ സാവകാശം നല്‍കുമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. ബില്ല് അടയ്ക്കാന്‍ കാലതാമസുണ്ടായാല്‍ വൈദ്യുതി വിച്ഛേദിക്കില്ലെന്നും കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ സഹായിക്കാനായി സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com