ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം: മില്‍മ മലബാര്‍ യൂണിയന്‍ നാളെ മുതല്‍ പാല്‍ സംഭരിക്കും

വിതരണം ചെയ്ത ശേഷം ബാക്കി വരുന്ന പാല്‍ അയല്‍ സംസ്ഥാനങ്ങളിലെത്തിച്ച് പാല്‍പ്പൊടിയാക്കാനാണ് മില്‍മയുടെ തീരുമാനം
ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം: മില്‍മ മലബാര്‍ യൂണിയന്‍ നാളെ മുതല്‍ പാല്‍ സംഭരിക്കും

കോഴിക്കോട്: ഇന്ന് നിര്‍ത്തി വച്ച പാല്‍ സംഭരണം മില്‍മ മലബാര്‍  യൂണിയന്‍ നാളെ മുതല്‍ പുനരാരംഭിക്കും. വിതരണം ചെയ്ത ശേഷം ബാക്കി വരുന്ന പാല്‍ അയല്‍ സംസ്ഥാനങ്ങളിലെത്തിച്ച് പാല്‍പ്പൊടിയാക്കാനാണ് മില്‍മയുടെ തീരുമാനം. പൊതുജനങ്ങള്‍ക്ക് പാലിന്റെ ലഭ്യത അറിയാനായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുടങ്ങിയതായാലും മില്‍മ മലബാര്‍ യൂണിയന്‍ അറിയിച്ചു. 

സംഭരിച്ച പാല്‍ വില്‍ക്കാനാകാത്തതാണ് മില്‍മയെ പ്രതിസന്ധിയിലാക്കുന്നത്. ഈ സാഹചര്യത്തിലാണ് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഇന്നൊരു ദിവസത്തേക്ക് കര്‍ഷകരില്‍ നിന്ന് പാല്‍സംഭരിക്കില്ലെന്ന് തീരുമാനിച്ചത്. സംഭരിച്ച പാല്‍ വില്‍ക്കാനാവാത്ത സാഹചര്യത്തില്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗം മുന്നിലില്ലെന്നാണ് മില്‍മയുടെ നിലപാട്. രണ്ട് ദിവസത്തിനിടെ സംഭരിച്ച ഏഴ് ലക്ഷം ലിറ്റര്‍ പാല്‍ വില്‍ക്കാനാകാതെ കെട്ടിക്കിടക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com