നിരീക്ഷണത്തിലുള്ള മകന്‍ കറങ്ങി നടക്കുന്നു; അന്വേഷിക്കാന്‍ എത്തിയ ആരോഗ്യപ്രവര്‍ത്തകരോട് മോശം പെരുമാറ്റം, മുന്‍ സിപിഎം എംപിക്ക് എതിരെ കേസ്

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ പ്രര്‍ത്തനം തടസ്സപ്പെടുത്തിയ മുന്‍ സിപിഎം എംപി എ കെ പ്രേമജത്തിന് എതിരെ പൊലീസ് കേസെടുത്തു.
നിരീക്ഷണത്തിലുള്ള മകന്‍ കറങ്ങി നടക്കുന്നു; അന്വേഷിക്കാന്‍ എത്തിയ ആരോഗ്യപ്രവര്‍ത്തകരോട് മോശം പെരുമാറ്റം, മുന്‍ സിപിഎം എംപിക്ക് എതിരെ കേസ്

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ പ്രര്‍ത്തനം തടസ്സപ്പെടുത്തിയ മുന്‍ സിപിഎം എംപി എ കെ പ്രേമജത്തിന് എതിരെ പൊലീസ് കേസെടുത്തു. ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും അവരുടെ പ്രവര്‍ത്തനം തടസപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്.

പ്രേമജത്തിന്റെ മകന്‍ അടുത്തിടെ വിദേശത്ത് നിന്ന് നാട്ടില്‍ എത്തിയിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയ ഇയാളോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനായിരുന്നു ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇത് പരിഗണിക്കാതെ ഇയാള്‍ നിരന്തരം പുറത്തിറങ്ങി നടക്കുന്നതായി നാട്ടുകാരുടെ പരാതി ഉയര്‍ന്നു. ഇത് അന്വേഷിക്കാന്‍ എത്തിയ കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗം ജീവനക്കാരോട് മുന്‍ മേയര്‍ കൂടിയായിരുന്ന പ്രേമജം മോശമായി പെരുമാറുകയായിരുന്നു.

വിദേശത്ത് നിന്ന് എത്തിയ പ്രേമജത്തിന്റെ മകന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. നിര്‍ബന്ധമായും ഹോം ക്വാറന്റൈന്‍ പാലിക്കാന്‍ ഇയാളോട് നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ ഇന്നലെയും ഇയാള്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങി. ഇതോടെയാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പരാതിയില്‍ ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിന് പ്രേമജത്തിനെതിരെ പൊലീസ് കേസെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com