പാട്ട കൊട്ടലൊക്കെ നടന്നു, പക്ഷേ പ്രതിസന്ധി കാലത്ത് ഒന്നും കിട്ടിയില്ല; കേന്ദ്രസര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് തോമസ് ഐസക്

അതീവ പ്രതിസന്ധി കാലത്ത് പോലും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.
പാട്ട കൊട്ടലൊക്കെ നടന്നു, പക്ഷേ പ്രതിസന്ധി കാലത്ത് ഒന്നും കിട്ടിയില്ല; കേന്ദ്രസര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് തോമസ് ഐസക്

തിരുവനന്തപുരം: അതീവ പ്രതിസന്ധി കാലത്ത് പോലും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. 'ലോക് ഡൗണ്‍ ഒക്കെ പ്രഖ്യാപിച്ച് വലിയ വാശിയില്‍ പാട്ട കൊട്ടലൊക്ക നടന്നു, പക്ഷേ ഇന്നലെ പാര്‍ലമെന്റ്  പിരിയുമ്പോഴെങ്കിലും ഒരു പ്രഖ്യാപനമുണ്ടാകും എന്ന് കരുതി, ഇല്ല'.- മന്ത്രി തുറന്നടിച്ചു.

'തമ്മില്‍ വിമര്‍ശിക്കേണ്ട സമയമില്ലിത്. പക്ഷേ ഇനിയും കയ്യും കെട്ടി നോക്കിയിരിക്കുന്നത് എങ്ങനെ? സംസ്ഥാന ധനമന്ത്രിമാരോട് ചര്‍ച്ച ചെയ്യുന്ന ഒരു ഏര്‍പ്പാടുമില്ല. അടിയന്തരമായി കേന്ദ്രധനമന്ത്രി സംസ്ഥാന മന്ത്രിമാരോട് വീഡിയോ കോണ്‍ഫറന്‍സ് നടത്തണം. അധികം ധനസഹായം പ്രഖ്യാപിക്കണം. അതല്ലെങ്കില്‍ കൊറോണക്കാലമാണെങ്കിലും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ മുതിരും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തകര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ 20,000കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്താകെ എപിഎല്‍ ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരുമാസത്തെ ഭക്ഷ്യധ്യാനം നല്‍കും. ഇതിന് 100കോടി രൂപ മാറ്റിവച്ചു. കുടുംബശ്രീ വഴി വരുന്ന രണ്ടു മാസങ്ങളില്‍ 200കോടി രൂപയുടെ വായ്പ ലഭ്യമാക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ 1000കോടി രൂപ വീതമുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. രണ്ടുമാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ കൊടുക്കും. 1320കോടിയാണ് ഇതിന് വേണ്ടി മാറ്റിവച്ചിരിക്കുന്നത്.1000ഭക്ഷണ ശാലകളില്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 20 രൂപയ്ക്ക് ഭക്ഷണം നല്‍കും. 50കോടി ഇതിനുവേണ്ടി മാറ്റിവയ്ക്കും.ഹെല്‍ത്ത് പാക്കേജിന് 500കോടി രൂപ വകയിരുത്തും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com