മദ്യവില്‍പ്പന: ബിവറേജുകളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ചു, രാവിലെ 10 മുതല്‍ അഞ്ചുമണി വരെ

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന് കേരളം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ചു
മദ്യവില്‍പ്പന: ബിവറേജുകളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ചു, രാവിലെ 10 മുതല്‍ അഞ്ചുമണി വരെ

കോഴിക്കോട്: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന് കേരളം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ചു. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രമായിരിക്കും ഇനി മദ്യവില്‍പന.

ബാറുകള്‍ ഇതിനോടകം അടച്ചു കഴിഞ്ഞു. ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. മദ്യം വാങ്ങിക്കൊണ്ടുപോകാന്‍ ഇനി ബാറുകളില്‍ കൗണ്ടറുകള്‍ തുടങ്ങുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. 

ബിവറേജസ് എംഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. ബാറുകളില്‍ കൗണ്ടറുകളിലൂടെ പാഴ്‌സല്‍ കൊടുക്കുന്ന കാര്യമാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com