ലോക്ക്ഡൗണിന്റെ ഗൗരവം പലരും ഉള്‍ക്കൊള്ളുന്നില്ല; സ്വകാര്യ വാഹനങ്ങള്‍ അത്യാവശ്യക്കാര്‍ക്ക് മാത്രം; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

ലോക്ക്ഡൗണിന്റെ ഗൗരവം പലരും ഉള്‍ക്കൊള്ളുന്നില്ല; സ്വകാര്യ വാഹനങ്ങള്‍ അത്യാവശ്യക്കാര്‍ക്ക് മാത്രം; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി
ലോക്ക്ഡൗണിന്റെ ഗൗരവം പലരും ഉള്‍ക്കൊള്ളുന്നില്ല; സ്വകാര്യ വാഹനങ്ങള്‍ അത്യാവശ്യക്കാര്‍ക്ക് മാത്രം; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഗൗരവം പലരും ഉള്‍ക്കൊള്ളുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ പോലുള്ള സാഹചര്യം നമ്മുടെ നാട്ടില്‍ ആദ്യമാണ്. അതിന്റേതായ ഗൗരവം ഉള്‍ക്കൊണ്ടുള്ള ഇടപെടലുകളാണ് ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം എടുത്തു പറഞ്ഞത്. 

ലോക്ക്ഡൗണിന്റെ ആദ്യ ദിനമായ ഇന്ന് അതിന് വിരുദ്ധമായ കാഴ്ചകളാണ് കണ്ടത്. അനാവശ്യമായ യാത്രകളും പുറത്തിറങ്ങലുമൊക്കെ ഇന്ന് കണ്ടു. അത്തരത്തിലുള്ളവ ഇനി കണ്ടാല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരും. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ എന്തൊക്കെയാണെന്ന് ഇന്നലെ പറഞ്ഞിരുന്നു. 

ടാക്‌സികളും ഓട്ടോറിക്ഷകളും അടിയന്തര വൈദ്യ സഹായത്തിനും അവശ്യ സാധനങ്ങളും ഔഷധങ്ങളും വാങ്ങുന്നതിന് മാത്രമേ ഉപയോഗിക്കാവു. ഇത്തരം വണ്ടികളില്‍ ഡ്രൈവര്‍ക്ക് പുറമെ മുതിര്‍ന്ന ഒരാള്‍ക്ക് കൂടി യാത്ര ചെയ്യാം. 

അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം പുറത്തിറങ്ങാന്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാനാണ് അനുമതി. അത് ഒരു അവസരമായി ആരും എടുക്കേണ്ടതില്ല. അത്തരം യാത്രക്കാരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങും. പറയുന്ന കാര്യത്തിനല്ല യാത്രയെങ്കിൽ നടപടിയുണ്ടാകും. അഞ്ചിലധികം പേര്‍ ഒത്തു കൂടുന്നത് നിരോധിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com