സംസ്ഥാനത്തെ എംപിമാര്‍ ക്വാറന്റൈനില്‍

ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്തവര്‍ക്കാണ് നിര്‍ദേശം
സംസ്ഥാനത്തെ എംപിമാര്‍ ക്വാറന്റൈനില്‍

ന്യൂഡല്‍ഹി:  കോവിഡ് വ്യാപനം തടയുന്നതിന് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എംപിമാരോട് ഹൗസ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം. ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്തവര്‍ക്കാണ് നിര്‍ദേശം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരാണ് നിര്‍ദേശം നല്‍കിയത്. ഇതോടെ സംസ്ഥാനത്തെ മിക്ക എംപിമാരും ക്വാറന്റൈനില്‍ തുടരും.


അതേസമയം കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍കൂടി മരിച്ചു. മഹാരാഷ്ട്രയിലെ കസ്തൂര്‍ബ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുഎഇ പൗരനാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ഞൂറ് കടന്നു. കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും വിവരം. ദില്ലിക്കടുത്ത മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 12 ഇറ്റാലിയന്‍ വിനോദസഞ്ചാരികളും ഇവരില്‍ ഉള്‍പ്പെടുന്നു. 

ഇരുപത്തിയാറ് സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. വ്യാഴാഴ്ചത്തെ അഭിസംബോധനയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനത കര്‍ഫ്യു പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ രാജ്യം ലോക്ക് ഡൗണിലേക്ക് പോയി. ജനങ്ങള്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം പാലിക്കാത്തതില്‍ പ്രധാനമന്ത്രി ഇന്നലെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. 

ലോക്ക് ഡൗണിന് പിന്നാലെയുള്ള നടപടികള്‍ നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിക്കും. ഭരണഘടനയുടെ 53,54, 74 തുടങ്ങിയ അനുച്ഛേദങ്ങള്‍ പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം നല്കിയതെന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ 352 ആം അനുച്ഛേദപ്രകാരം എന്തെങ്കിലും അടിയന്തരാവസ്ഥയ്ക്ക് ഇപ്പോള്‍ സാഹചര്യമില്ല. കൊവിഡ് ഭീഷണി നേരിടാന്‍ സാമ്പത്തിക പാക്കേജും പ്രധാനമന്തി പ്രഖ്യാപിച്ചേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com