സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കോവിഡ്; രോഗബാധിതരുടെ എണ്ണം 105 ആയി; ആരോഗ്യപ്രവര്‍ത്തകയും ആശുപത്രിയില്‍

സംസ്ഥാനത്ത് പുതിയതായി 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കോവിഡ്; രോഗബാധിതരുടെ എണ്ണം 105 ആയി; ആരോഗ്യപ്രവര്‍ത്തകയും ആശുപത്രിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്കുകൂടി കോവി!ഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആകെ ചികില്‍സയിലുള്ളവര്‍ 105. ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം ബാധിച്ചു. ഇന്ന് രോഗം കണ്ടെത്തിയവരില്‍ ആറുപേര്‍ കാസര്‍കോട്, രണ്ടുപേര്‍ കോഴിക്കോട്. 8 പേര്‍ ദുബായില്‍ നിന്ന്, ഒരാള്‍ ഖത്തറില്‍ നിന്ന്, ഒരാള്‍ യുകെയില്‍ നിന്ന് എന്നിങ്ങനെയാണ് നില. 

സംസ്ഥാനത്ത് 72,460 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. 71,994 പേര്‍ വീടുകളില്‍, 466 പേര്‍ ആശുപത്രികളില്‍. 4516 സാംപിളുകള്‍ പരിശോധിച്ചതില്‍ 3331 എണ്ണം നെഗറ്റിവ് രേഖപ്പെടുത്തി. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ ഗൗരവം പലരും ഉള്‍ക്കൊള്ളുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

രോഗികളുമായി ഇടപഴകിയതിലൂടെ 3 പേര്‍ക്ക് അസുഖം വന്നു. ഇന്നു മാത്രം 164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4516 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3,331 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി. സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസമാണ് ഇന്ന്. നമ്മുടെ നാട്ടില്‍ ആദ്യമായാണ് ഇങ്ങനെയൊന്നു സംഭവിക്കുന്നത്. അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള ഇടപെടലാണു വേണ്ടത്. എന്നാല്‍ അനാവശ്യമായ യാത്രയും പുറത്തിറങ്ങലുമൊക്കെ ഇന്ന് ദൃശ്യമായിട്ടുണ്ട്. ലോക്ഡൗണുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്നലെ തന്നെ ഉത്തരവായി പുറത്തിറങ്ങിയിട്ടുണ്ട്.

എല്ലാ യാത്രാ വാഹനങ്ങളും സര്‍വീസ് അവസാനിപ്പിക്കണം. ടാക്‌സി, ഓട്ടോ എന്നിവ അടിയന്തര വൈദ്യ സഹായത്തിനും ഔഷധങ്ങള്‍ വാങ്ങാനും മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ. സ്വകാര്യ വാഹനങ്ങളില്‍ െ്രെഡവര്‍ക്കു പുറമേ ഒരു മുതിര്‍ന്ന ആള്‍ക്കു മാത്രമാണു യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. ഏത് ഒത്തുചേരലായാലും അഞ്ചില്‍ അധികം പേര്‍ പൊതു സ്ഥലത്ത് ഒത്തുചേരുന്നതിനു നിരോധനമുണ്ട്. സംസ്ഥാനത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഭക്ഷ്യവസ്തുക്കള്‍, പലവ്യഞ്ജനം, പാല്‍, മുട്ട, ഇറച്ചി, കോഴി, കന്നുകാലി തീറ്റ, ബേക്കറി കടകളൊക്കെ രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചു മണിവരെ പ്രവര്‍ത്തിക്കണം.

കാസര്‍കോട് ജില്ലയില്‍ നേരത്തേ തീരുമാനിച്ചപോലെ തന്നെ തുടരും. എല്ലാവര്‍ക്കും ഇതു ബാധകമാണെന്ന് ഓര്‍ക്കണം. സ്വകാര്യ വാഹനങ്ങളില്‍ ആള്‍ക്കാര്‍ പുറത്തിറങ്ങുന്നൊരു പ്രവണത ഇന്നു കണ്ടിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം പുറത്തുപോകാനാണ് അനുമതിയുള്ളത്. ഇത് ഒരു അവസരമായി എടുക്കരുത്. യാത്രക്കാരില്‍നിന്നു സത്യവാങ്മൂലം വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com