സാഹിത്യകാരന്‍ ഇ ഹരികുമാര്‍ അന്തരിച്ചു

തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെ തൃശൂരില്‍ വെച്ചായിരുന്നു അന്ത്യം
സാഹിത്യകാരന്‍ ഇ ഹരികുമാര്‍ അന്തരിച്ചു

തൃശൂര്‍:  നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ ഹരികുമാര്‍(77) അന്തരിച്ചു. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെ തൃശൂരില്‍ വെച്ചായിരുന്നു അന്ത്യം. ഒരു മാസത്തോളം അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു. പരേതനായ കവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ മകനാണ്.

'ദിനോസോറിന്റെ കുട്ടി' എന്ന ചെറുകഥ സമാഹാരത്തിന് 1988 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 'പച്ചപ്പയ്യിനെ പിടിക്കാന്‍' എന്ന ചെറുകഥക്ക് പത്മരാജന്‍ പുരസ്‌കാരവും 'സൂക്ഷിച്ചു വെച്ച മയില്‍പീലി' എന്ന കഥക്ക് നാലപ്പാടന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഹരികുമാറിന്റെ ആദ്യ കഥ 'മഴയുള്ള രാത്രിയില്‍' 1962ലാണ്  പ്രസിദ്ധീകരിച്ചത്. ഉറങ്ങുന്ന സര്‍പ്പങ്ങള്‍, ആസക്തിയുടെ അഗ്‌നിനാളങ്ങള്‍, ഒരു കുടുംബപുരാണം, എഞ്ചിന്‍ െ്രെഡവറെ സ്‌നേഹിച്ച പെണ്‍കുട്ടി, തടാകതീരത്ത്, പ്രണയത്തിനൊരു സോഫ്റ്റ്‌വെയര്‍, കൊച്ചമ്പ്രാട്ടി തുടങ്ങി ഇരുപതിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

കവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടേയും ജാനകിഅമ്മയുടേയും മകനായി 1943 ജൂലൈ 13 ന് പൊന്നാനിയിലായിരുന്നു ജനനം.  പൊന്നാനി എ വി ഹൈസ്‌കൂള്‍, കല്‍ക്കട്ട സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1960 മുതല്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ജോലി ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com