അവധിക്കാലം അടിച്ചുപൊളിക്കാന്‍ കുമരകത്തേക്ക് വിനോദയാത്ര ; അഞ്ചു യുവാക്കള്‍ പിടിയില്‍

നടുവിലാലിന് സമീപത്തുവെച്ച് സിഐ ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ തടഞ്ഞ് യാത്രയുടെ ഉദ്ദേശം തിരക്കുകയായിരുന്നു
കുമരകം ( ഫയൽ ചിത്രം)
കുമരകം ( ഫയൽ ചിത്രം)

തൃശൂര്‍ : കോവിഡ് അവധിക്കാലം ആഘോഷമാക്കാന്‍ കുമരകത്തേക്ക് വിനോദയാത്രയ്ക്ക് ഇറങ്ങിയ  അഞ്ചു  യുവാക്കള്‍ പിടിയിലായി. പാലക്കാട് സ്വദേശികളായ അഞ്ചുപേരാണ് ഇന്നലെ ഉച്ചയോടെ തൃശൂരിലെത്തിയത്. നടുവിലാലിന് സമീപത്തുവെച്ച് സിഐ ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ തടഞ്ഞ് യാത്രയുടെ ഉദ്ദേശം തിരക്കി. ടൂറിന് പോകുകയാണെന്നായിരുന്നു മറുപടി. 

കയ്യോടെ യുവാക്കളെ പിടികൂടിയ പൊലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചു. ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് കറങ്ങാനിറങ്ങിയതിന്റെ പേരില്‍ പൊലീസ് നിയമത്തിലെ 118 (ഇ) വകുപ്പ് പ്രകാരം പൊതുശല്യമുണ്ടാക്കിയതിന് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരവും പൊലീസ് കേസെടുത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com