'എനിക്ക് കൊറോണ', കള്ളച്ചുമയുമായി വധശ്രമക്കേസ് പ്രതി ഡോക്ടറുടെ മുന്നിൽ; 'ഏകാന്തതടവിന്' വിധി

വധശ്രമകേസിലെ പ്രതി ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു
'എനിക്ക് കൊറോണ', കള്ളച്ചുമയുമായി വധശ്രമക്കേസ് പ്രതി ഡോക്ടറുടെ മുന്നിൽ; 'ഏകാന്തതടവിന്' വിധി

കൊല്ലം; തനിക്ക് കൊറോണ ബാധയുണ്ടെന്ന് ധരിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച വധശ്രമകേസിലെ പ്രതി ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കൊല്ലം ആണ്ടാമുക്കം സ്വദേശിയായ യുവാവാണ് കള്ളച്ചുമ കാണിച്ച് രക്ഷപ്പെടാൻ ശ്രമം നടത്തിയത്. 

പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായി വൈദ്യ പരിശോധന നടത്തിയപ്പോഴാണ് തനിക്ക് കൊറോണ ബാധയാണെന്ന് യുവാവ് പറഞ്ഞത്. തുടർന്ന് ഇയാൾ ചുമച്ചുകാട്ടുകയും ചെയ്തു. തുടർന്ന് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കാൻ ഡോക്ടർ നിർദേശിച്ചു. 

കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ ജയിലിൽ എത്തിച്ചെങ്കിലും കൊറോണ സംശയമുള്ളതിനാൽ ജയിലിൽ പ്രവേശിപ്പിച്ചില്ല. തുട‌ർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നത്. ഇപ്പോൾ ഏകാന്ത തടവിൽ കഴിയുകയാണ് ഇയാൾ. ‌മുടി വെട്ടുന്നതിനെച്ചൊല്ലി ആണ്ടാമുക്കത്ത് ബാർബർ ഷോപ്പിനു മുന്നിൽ ഉണ്ടായ സംഘട്ടനത്തിൽ യുവാവിനെ ക്രൂരമായ മർദിച്ച കേസിലെ പ്രതിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com