ഓർഡർ ചെയ്യൂ, സാധനങ്ങൾ കുടുംബശ്രീ വീട്ടിലെത്തിക്കും; ഹോംശ്രീ ഹോം ഡെലിവറി പദ്ധതി ഇന്നു മുതൽ 

നിത്യോപയോഗസാധനങ്ങളും ഭക്ഷണവും വീടുകളിലോ സ്ഥാപനങ്ങളിലോ നേരിട്ടെത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്
ഓർഡർ ചെയ്യൂ, സാധനങ്ങൾ കുടുംബശ്രീ വീട്ടിലെത്തിക്കും; ഹോംശ്രീ ഹോം ഡെലിവറി പദ്ധതി ഇന്നു മുതൽ 

തിരുവനന്തപുരം; രാജ്യം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ പദ്ധതിയുമായി കുടുംബശ്രീ. ഹോംശ്രീ ഹോം ഡെലിവറി എന്ന പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്.നിത്യോപയോഗസാധനങ്ങളും ഭക്ഷണവും വീടുകളിലോ സ്ഥാപനങ്ങളിലോ നേരിട്ടെത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ‌‌

ചൊവ്വാഴ്ച ചേർന്ന കൊറോണ അവലോകനയോഗത്തിലാണ് പദ്ധതി സംബന്ധിച്ച് തീരുമാനമായത്. വാർഡ് തലത്തിൽ ബുധനാഴ്ച മുതലാണ് ഹോംശ്രീ പദ്ധതി നടപ്പാക്കുന്നത്. അവശ്യസാധനങ്ങൾ വാങ്ങാൻ ആളുകൾ കടകളിലേക്ക് പോകുന്നത് ഒഴിവാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

തദ്ദേശസ്ഥാപന പ്രതിനിധികളുമായോ കുടുംബശ്രീയുടെ വാർഡ്തല എ.ഡി.എസ്സുമാരുമായോ ബന്ധപ്പെട്ട് ഓർഡർ നൽകിയാൽ സാധനങ്ങൾ പടിവാതിൽക്കലെത്തും. ഇതിന് തദ്ദേശസ്ഥാപനതലത്തിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. കുടുംബശ്രീ ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വഴിയാണ് ഹോം ഡെലിവറി സാധ്യമാക്കുക. കുടുംബശ്രീയുടെ ഹോട്ടലുകൾ, കാന്റീനുകൾ എന്നിവിടങ്ങളിൽ ഭക്ഷണം പാചകം ചെയ്ത് ആവശ്യക്കാർക്ക് വീടുകളിലും ഓഫീസുകളുൾപ്പെടെയുള്ള സ്ഥാപനങ്ങളിലും എത്തിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com