നീയൊക്കെ എവിടെയാടാ കറങ്ങാന്‍ പോവുന്നത്?; അവര്‍ കാറ്റഴിക്കാന്‍ തുടങ്ങി; മരുന്ന് വാങ്ങാന്‍ ഇറങ്ങിയ യുവാവിന്റെ ദുരനുഭവം; കുറിപ്പ്‌ 

കാറിന്റെ ഗ്ലാസ് താഴ്ത്തുന്നതിന് മുമ്പേ മുമ്പിലെ ടയറിന്റെ കാറ്റ് ഒഴിച്ചു തുടങ്ങി
നീയൊക്കെ എവിടെയാടാ കറങ്ങാന്‍ പോവുന്നത്?; അവര്‍ കാറ്റഴിക്കാന്‍ തുടങ്ങി; മരുന്ന് വാങ്ങാന്‍ ഇറങ്ങിയ യുവാവിന്റെ ദുരനുഭവം; കുറിപ്പ്‌ 

കൊച്ചി:  സത്യവാങ്മൂലം നല്‍കി വീട്ടിലേക്ക് മെഡിസിന്‍ വാങ്ങാന്‍ പോയ യുവാവിനോട് പൊലീസ് മോശമായി പെരുമാറിയതായി പരാതി. ടോട്ടോ ചാന്‍ എന്നയാളാണ് തനിക്ക പൊലീസില്‍ നിന്ന് നേരിട്ട ദുരനുഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. താന്‍ ആരാണെന്നും എന്താണെന്നും ചോദിക്കാന്‍ പോലും തയ്യാറാവാതെ പൊലീസ് തന്റെ വാഹനത്തിന്റെ കാറ്റ് അഴിച്ചുവിടുകയായിരുന്നെന്നും കുറിപ്പില്‍ പറയുന്നു

ഇത്  പൊലീസ് - ജനങ്ങള്‍ സമവായത്തില്‍ കൈകാര്യം ചെയ്യേണ്ട വിഷയമല്ലേ?. അതില്‍ പരാജയപെടുന്ന ഘട്ടം വരുന്നു എങ്കില്‍, കണ്ണുരുട്ടി ഒക്കെ പേടിപ്പിക്കേണ്ട കേസ് അല്ലേയുള്ളൂ. എല്ലാരും ഫ്രസ്‌ട്രേറ്റട് ആയ ഈ ഘട്ടത്തില്‍ അതും കൂടി പരിഗണിക്കേണ്ടേ. മുഖ്യമന്ത്രി ഈ വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് ഞാന്‍ വീട്ടിലേക്ക് മെഡിസിന്‍ വാങ്ങാന്‍ പോയിരുന്നു. സത്യവാങ്മൂലം ഒക്കെ വെള്ള പേപ്പറില്‍ എഴുതി ബാഗില്‍ ഇട്ടാണ് പോയത്. സമയം 5.10 ആയി കാണും. പൊലീസ് കൈ കാണിച്ചു. കൈ കാണിച്ചത് അല്ല, ചാടി വീണ്.ബൈക്ക് ഒതുക്കി വെക്കുമ്പോഴേക്കും ഒരാള്‍ ബാക്കിലെ ടയര്‍ ,വേറൊരാള്‍ മുമ്പിലെയും കാറ്റ് ഒഴിക്കാന്‍ തുടങ്ങി.

കളി കാര്യം ആവും എന്ന് കണ്ട ഉടനെ ഞാന്‍ സ്റ്റാന്‍ഡ് തട്ടി ബാഗില്‍ നിന്ന് സത്യവാങ് മൂലം, മരുന്ന് ഷീറ്റ് ഒക്കെ എടുത്തു. നീയൊക്കെ എവിടെയാ കറങ്ങാന്‍ പോകുന്നത് എന്നു ചോദിച്ചു ബൈക്ക് കീ എടുക്കാന്‍ നോക്കി ഒരു പൊലീസുകാരന്‍. എനിക്ക് എന്തെങ്കിലും പറയാന്‍ ഉള്ള സാവകാശം തന്നേയില്ല. ഭാഗ്യത്തിന് അതിലെ ഒരു ഓഫിസര്‍ വേണ്ട എന്നു പറഞ്ഞപ്പോ കാറ്റ് ഒഴിക്കല്‍ നിര്‍ത്തി.

ഞാന്‍ ഒരു മെഡിക്കല്‍ പ്രൊഫഷണല്‍ ആണോ(infact അല്ല), അല്ലെങ്കില്‍ ഏതെങ്കിലും അവശ്യ സര്‍വീസിലെ ജീവനക്കാരന്‍ ആണോ എന്നൊന്നും ചോദ്യവും വര്‍ത്താനവും ഇല്ല.അഞ്ചാറ് പൊലീസ് ഉണ്ട്.കയ്യില്‍ വടിയും ഉണ്ട്. എന്തെങ്കിലും പറഞ്ഞാല്‍ തല്ല് കിട്ടുമെന്നു അവരുടെ ശരീര ഭാഷ കണ്ടാല്‍ അറിയാം. അപ്പോഴേക്ക് ബാക്കില്‍ ഒരു കാര്‍ വന്നു.അയാള്‍ കാറിന്റെ ഗ്ലാസ് താഴ്ത്തുന്നതിന് മുമ്പേ മുമ്പിലെ ടയറിന്റെ കാറ്റ് ഒഴിച്ചു തുടങ്ങി. എന്നെ വിട്ടു.

ഇതൊക്കെ കൊഞ്ചം ഓവര്‍ അല്ലെ?പോലീസിംഗ് എന്നാല്‍ ചട്ടമ്പി പരിപാടി ഒന്നുമല്ലലോ. മാത്രമല്ല ഇതൊരു കോമ്പീറ്റിഷന്‍ ഐറ്റവും അല്ലല്ലോ. പരസ്പര സഹകരണ പരിപാടി അല്ലേ. പേഴ്‌സണലി പറഞ്ഞാല്‍ കഴിഞ്ഞ 96 മണിക്കൂറില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ് വീടിനു വെളിയില്‍ ഇറങ്ങിയത്.
മാത്രവുമല്ല ,ഇനിയും 20 ദിവസം ബാക്കിയുണ്ട്. അതും അങ്ങനെ തന്നെ ആയിരിക്കും.

പൊലീസ്ജനങ്ങള്‍ സമവായത്തില്‍ കൈകാര്യം ചെയ്യേണ്ട വിഷയമല്ലേ?അതില്‍ പരാജയപെടുന്ന ഘട്ടം വരുന്നു എങ്കില്‍, കണ്ണുരുട്ടി ഒക്കെ പേടിപ്പിക്കേണ്ട കേസ് അല്ലേയുള്ളൂ. എല്ലാരും ഫ്രസ്‌ട്രേറ്റട് ആയ ഈ ഘട്ടത്തില്‍ അതും കൂടി പരിഗണിക്കേണ്ടേ.
ബഹു മുഖ്യമന്ത്രി ഈ വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. കൂട്ടത്തില്‍ ഈ പോസ്റ്റ് വായിക്കുന്ന പൊലീസ് സുഹൃത്തുക്കളും വിമര്‍ശനം അതിന്റ സ്പിരിറ്റില്‍ എടുക്കണം എന്നു അപേക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com