മുന്നിലുണ്ടാവില്ല, പക്ഷേ മുകളിലുണ്ടാവും പൊലീസ്; റോഡിൽ കറങ്ങുന്നവരെ പിടിക്കാൻ ഡ്രോൺ പറത്തും

സിറ്റി പരിധിയിലെ പ്രധാന റോഡുകളും ജംക്‌ഷനുകളും കേന്ദ്രീകരിച്ചു ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താനാണ് തീരുമാനം
മുന്നിലുണ്ടാവില്ല, പക്ഷേ മുകളിലുണ്ടാവും പൊലീസ്; റോഡിൽ കറങ്ങുന്നവരെ പിടിക്കാൻ ഡ്രോൺ പറത്തും

തൃശൂർ; ലോക്ക്ഡൗൺ ലംഘിച്ച് റോഡിൽ കറങ്ങുന്നവരെ കുടുക്കാൻ ആകാശ നിരീക്ഷണം നടത്താൻ തൃശൂർ സിറ്റി പൊലീസ്. ഡ്രോണുകൾ പറത്തിയാവും പൊലീസ് ആകാശനിരീക്ഷണം നടത്തുക. സിറ്റി പരിധിയിലെ പ്രധാന റോഡുകളും ജംക്‌ഷനുകളും കേന്ദ്രീകരിച്ചു ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താനാണ് തീരുമാനം.

കൂട്ടംകൂടി നിൽക്കുന്നതും വാഹനത്തിരക്കും മറ്റും ഡ്രോൺ നിരീക്ഷണത്തിലൂടെ കണ്ടെത്തും. ലോക്ക്ഡൗൺ പ്രഖ്യാപിച്ചും ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്ന തുടർന്നതോടെയാണ് ആകാശനിരീക്ഷണം നടത്താൻ പൊലീസ് തീരുമാനിച്ചത്. ഇന്നലെ അനാവശ്യമായി റോഡിൽ കറങ്ങി. 19 പേർക്കെതിരെയാണ് കേസെടുത്തത്. രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പരിശോധന കൂടുതൽ കർശനമാകും. 

തൃശൂർ ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം പൊലീസിന്റെ കർശന നിരീക്ഷണവും വാഹന പരിശോധനയും ഏർപ്പെടുത്തിയിരുന്നു. രണ്ടിലധികം യാത്രക്കാർ സഞ്ചരിച്ച കാറുകളെല്ലാം തടഞ്ഞ് യാത്രയുടെ ഉദ്ദേശം പൊലീസ് ചോദിച്ചറിഞ്ഞു. നിസ്സാര കാരണങ്ങൾക്കും അനാവശ്യ കാരണങ്ങൾക്കും വണ്ടിയെടുത്തു കറങ്ങിയവർക്കെതിരെയാണ് കേസെടുത്തത്. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ചവരും നടപടിക്കു വിധേയരായി. ടാക്സി വാഹനങ്ങളും പരിശോധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com