ലോക്ക് ഡൗണിനിടെ വണ്ടി തടഞ്ഞ പൊലീസുകാര്‍ക്ക് സഹോദരങ്ങളുടെ മര്‍ദ്ദനം; തെറിവിളി; കേസ്

പെരുമ്പാവൂരില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് സഹോദരങ്ങള്‍ വാഹനം തടഞ്ഞ പൊലീസുകാരെ മര്‍ദ്ദിച്ചു
ലോക്ക് ഡൗണിനിടെ വണ്ടി തടഞ്ഞ പൊലീസുകാര്‍ക്ക് സഹോദരങ്ങളുടെ മര്‍ദ്ദനം; തെറിവിളി; കേസ്

കൊച്ചി: പെരുമ്പാവൂരില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് സഹോദരങ്ങള്‍ വാഹനം തടഞ്ഞ പൊലീസുകാരെ മര്‍ദ്ദിച്ചു. പെരുമ്പാവൂര്‍ ചെമ്പറക്കിയിലാണ് സംഭവം. വാഹനം തടഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ വാക്കേറ്റത്തിനിടെ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇരുവരെയും തടിയിട്ടപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.

വാഹനം തടഞ്ഞുനിര്‍ത്തിയപ്പോള്‍ പച്ചക്കറി വാങ്ങാന്‍ പോകുകയാണെന്നായിരുന്നു ഇവരുടെ ന്യായം. എന്തിനാണ് പച്ചക്കറി വാങ്ങാനായി രണ്ടുപേര്‍ പോകുന്നതെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരാള്‍ പോകുന്നതല്ലേ ഉചിതമെന്ന് പൊലീസ് പറഞ്ഞതിന് പിന്നാലെ ഇവര്‍ അക്രമിക്കുകയായിരുന്നു.
 

ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് സഞ്ചരിച്ച എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെതിരെയും കേസുണ്ട്. വര്‍ക്കല പൊലീസാണ് കേസെടുത്തത്.

മലപ്പുറം ചേലേമ്പ്രയില്‍ കഞ്ചാവ് പാക്കറ്റുകളുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചക്കുംക്കടവ് സ്വദേശികളായ ഫൈസല്‍, സൈനുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.  ഇവര്‍ സഞ്ചരിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തു.

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി കര്‍ശനമാക്കിയിരിക്കുകയാണ്. നിരോധനജ്ഞ നിലവിലുള്ള തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ സ്വകാര്യവാഹനങ്ങള്‍ ഓടുന്നുണ്ട്. ഈ സാഹചര്യത്തലാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. 

കണ്ണൂരില്‍ 90 പേരെയും, എറണാകുളത്ത് 30 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് നിര്‍ദ്ദേശം ലംഘിച്ചതിന് ഇന്നലെ 123 കേസുകളാണ് തലസ്ഥാനത്ത് മാത്രം രജിസ്റ്റര്‍ ചെയ്തത്. അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ നമ്പറുകള്‍ പൊലീസ് ശേഖരിക്കാന്‍ തുടങ്ങി. 

രണ്ടു പ്രാവശ്യം പൊലീസ് നിര്‍ദ്ദേശം ലംഘിച്ചാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. കൊവിഡ്19 വലിയ ഭീതി പടര്‍ത്തിയ കാസര്‍കോട് ജില്ലയിലെ പ്രധാന റോഡുകകളെല്ലാം പൊലീസ് ബാരിക്കേഡ് കൊണ്ട് അടച്ചു. ഇന്നലെ പൊലീസിന് ജനങ്ങളെ അടിച്ചോടിക്കേണ്ടിവന്നു. എങ്കിലും ഇന്ന് ജില്ലയിലെ സ്ഥിതിയില്‍ മാറ്റമുണ്ട്.

അവശ്യ സര്‍വ്വീസില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പാസ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ നിരവധി പേരാണ് പാസിനായി പൊലീസിനെ സമീപിക്കുന്നത്. ഇതോടെ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പാസ് വേണ്ടെന്ന് തീരുമാനിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാരും മറ്റ് ജീവനക്കാരും, മെ!ഡിക്കല്‍ ഷോപ്പ് മെഡിക്കല്‍ ലാബ് ജീവനക്കാര്‍., ആംബലുന്‍സ് െ്രെഡവര്‍മാര്‍, മൊബൈല്‍ ടവര്‍ ടെക്‌നീഷ്യന്‍മാര്‍, ഡാറ്റാ സെന്റര്‍ ജീവനക്കാര്‍, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്‌സ് , സ്വകാര്യ സുരക്ഷാ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, പാചകവാതക വിതരണക്കാര്‍ എന്നിവരെ പാസില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com