ലോക്ക്ഡൗണ്‍ ലംഘിച്ച് തമിഴ്‌നാട്ടിലേക്ക് പോകാനെത്തി ; ചെക്‌പോസ്റ്റില്‍ മുന്‍ ഡിജിപിയെ തടഞ്ഞ് പൊലീസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th March 2020 11:02 AM |
Last Updated: 26th March 2020 11:04 AM | A+A A- |
തിരുവനന്തപുരം : രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ, സ്വകാര്യ വാഹനത്തില്‍ തമിഴ്‌നാട്ടിലേക്ക് പോകാനായി എത്തിയ മുന്‍ ഡിജിപിയെ അതിര്‍ത്തിയില്‍ തടഞ്ഞു. അതിര്‍ത്തി ചെക്‌പോസ്റ്റായ കളിയിക്കാവിളയില്‍ തമിഴ്‌നാട് പൊലീസാണ് മുന്‍ ഡിജിപി പി ജെ അലക്‌സാണ്ടറെ തടഞ്ഞത്.
വിവരം അറിഞ്ഞെത്തിയ പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തമിഴ്‌നാട് പൊലീസിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുന്‍ഡിജിപിക്ക് പ്രവേശനത്തിന് അനുമതി ലഭിച്ചത്. നേരത്തെ തമിഴ്‌നാട് പൊലീസ് തടഞ്ഞത് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ ആണെന്ന് വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇതുതെറ്റാണെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കി.