'108 ആംബുലന്‍സ്' ഡ്രൈവര്‍മാര്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റുകള്‍

കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സേവനം അനുഷ്ഠിക്കുന്ന '108 ആംബുലന്‍സ്' ഡ്രൈവര്‍മാര്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റുകള്‍
'108 ആംബുലന്‍സ്' ഡ്രൈവര്‍മാര്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റുകള്‍

കൊച്ചി: കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സേവനം അനുഷ്ഠിക്കുന്ന '108 ആംബുലന്‍സ്' ഡ്രൈവര്‍മാര്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റുകള്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് കൈമാറി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമാക്കി 130 ആംബുലന്‍സ് െ്രെഡവര്‍മാര്‍മാരാണ് സേവനരംഗത്തുള്ളത്.

ഇവര്‍ക്കാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ സൗജന്യമായി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കളക്ടര്‍ ഡ്രൈവര്‍മാര്‍ക്ക് കിറ്റുകള്‍ കൈമാറിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com