ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന് കോവിഡ്; നിയമസഭയിലെത്തി, മന്ത്രിയും നേതാക്കന്‍മാരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്

സംസ്ഥാനത്തെ പ്രധാനനേതാക്കന്മാരും ഒരു മന്ത്രിയുമായും ഇദ്ദേഹം ഇടപെട്ടിരുന്നെന്നും സൂചന
ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന് കോവിഡ്; നിയമസഭയിലെത്തി, മന്ത്രിയും നേതാക്കന്‍മാരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഇന്ന് കൊറോണ സ്ഥീരികരിച്ച 19 പേരില്‍ ഒരാള്‍ ഇടുക്കിയിലുള്ള ഇടുക്കിയില്‍നിന്നുള്ള പൊതുപ്രവര്‍ത്തകന്‍. ഇദ്ദേഹം കഴിഞ്ഞ ദിവസം നിയമസഭയിലടക്കം സന്ദര്‍ശനം നടത്തിയതായി ജില്ലാ കലക്ടര്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രധാനനേതാക്കന്മാരും ഒരു മന്ത്രിയുമായും ഇദ്ദേഹം ഇടപെട്ടിരുന്നെന്നും സൂചനയുണ്ട്. 

സംസ്ഥാനത്ത് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ച 19 പേരില്‍ ഒമ്പതുപേര്‍ കണ്ണൂര്‍ ജില്ലയില്‍നിന്നുള്ളവരാണ്. കാസര്‍കോട്3, മലപ്പുറം3, തൃശ്ശൂര്‍2, ഇടുക്കി1, വയനാട് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇവര്‍.

കൊച്ചിയില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ചു പേര്‍ ഇന്ന് ആശുപത്രി വിട്ടതായും മുഖ്യമന്ത്രി അറിയിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശികളായ കുട്ടിയും മാതാപിതാക്കളും രണ്ട് ബ്രിട്ടീഷുകാരുമാണ് ആശുപത്രി വിട്ടത്. 1,20,003 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 601 ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.  ഇന്ന് 136 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 1342 സാമ്പിളുകള്‍ പരിശോധനയ്ക്ക അയച്ചു. 908 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com