കുടിവെള്ളമില്ലാതെ പട്ടികജാതി കോളനിവാസികൾ, പരാതിയുമായി വിദ്യാർത്ഥിനി ;  5.5 ലക്ഷം രൂപ അനുവദിച്ച് സുരേഷ് ​ഗോപി

വടക്കേ ചെറുകോണത്ത്, പുതുമന പട്ടികജാതി കോളനി നിവാസികളാണ് ശുദ്ധജല ക്ഷാമം മൂലം ബുദ്ധിമുട്ടിയിരുന്നത്
കുടിവെള്ളമില്ലാതെ പട്ടികജാതി കോളനിവാസികൾ, പരാതിയുമായി വിദ്യാർത്ഥിനി ;  5.5 ലക്ഷം രൂപ അനുവദിച്ച് സുരേഷ് ​ഗോപി

പത്തനംതിട്ട : കുടിവെള്ളമില്ലാതെ വലഞ്ഞ പട്ടികജാതി കോളനി നിവാസികൾക്ക് സുരേഷ് ​ഗോപി എംപിയുടെ സഹായ ഹസ്തം. ജല വിതരണ പദ്ധതിയിൽ നഗരസഭാ അധികൃതർ പരിഗണിച്ചില്ലെന്ന വിദ്യാർഥിനിയുടെ പരാതി ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ 
സുരേഷ് ​ഗോപി ഫണ്ട് അനുവദിച്ചത്. 

പന്തളം മുടിയൂർക്കോണം പ്ലാപ്പള്ളിൽ വീട്ടിൽ ദശമി സുന്ദറാണ് പരാതി ഉന്നയിച്ചത്.  വടക്കേ ചെറുകോണത്ത്, പുതുമന പട്ടികജാതി കോളനി നിവാസികളാണ് ശുദ്ധജല ക്ഷാമം മൂലം ബുദ്ധിമുട്ടിയിരുന്നത്. 

സമൂഹ മാധ്യമത്തിൽ ഇതു സംബന്ധിച്ച പരാതി കണ്ട സുരേഷ് ഗോപിയുടെ നിർദേശ പ്രകാരം ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, സുശീല സന്തോഷ്, എം.ബി. ബിനുകുമാർ തുടങ്ങിയവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തി‍ൽ  5.5 ലക്ഷം രൂപയാണ് എം പി ഫണ്ടിൽ നിന്ന്  സുരേഷ് ​ഗോപി അനുവദിച്ചത്.

നഗരസഭയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ നിന്ന് 500 മീറ്റർ മാറി ചെറുമലയിൽ അടുത്തടുത്ത് മൂന്ന് പൊതുടാപ്പുകൾ സ്ഥാപിച്ചിരുന്നു. ഇതു സംബന്ധിച്ച് നഗരസഭാ അധികൃതരെ പരാതി അറിയിച്ചപ്പോൾ നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചതെന്നും ദശമി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com