ക്വാറന്റൈനിലായിരുന്ന സബ് കലക്ടര്‍ മുങ്ങി; ഫോണില്‍ വിളിച്ചപ്പോള്‍ കാന്‍പൂരിലെന്ന് മറുപടി; ഞെട്ടല്‍

കൊല്ലത്ത് ക്വാറന്റൈനില്‍ ഉണ്ടായിരുന്ന സബ്കലക്ടര്‍ മുങ്ങി.
ക്വാറന്റൈനിലായിരുന്ന സബ് കലക്ടര്‍ മുങ്ങി; ഫോണില്‍ വിളിച്ചപ്പോള്‍ കാന്‍പൂരിലെന്ന് മറുപടി; ഞെട്ടല്‍

കൊല്ലം:  കൊല്ലത്ത് ക്വാറന്റൈനില്‍ ഉണ്ടായിരുന്ന സബ്കലക്ടര്‍ മുങ്ങി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയപ്പോള്‍ അനുപം മിശ്ര അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് അധികൃതര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാന്‍ പൂരിലാണെന്നായിരുന്നു മറുപടി.  വിദേശത്തുനിന്നെത്തിയ മിശ്ര പത്തൊന്‍പതാം തിയ്യതി മുതല്‍ നിരീക്ഷണത്തിലായിരുന്നു.

ഓഗസ്റ്റലാണ് സബ് കലക്ടറായി കൊല്ലത്ത് എത്തിയത്. സമീപകാലത്തായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. വിദേശത്തെ മധുവിധു കഴിഞ്ഞ് അടുത്തിടെയാണ് ഇയാള്‍ ജോലിയില്‍ പ്രവേശിക്കാനായി തിരിച്ചെത്തിയത്. വിദേശത്തുനിന്നെത്തിയതിനാല്‍ ക്വാറന്റൈനില്‍ പോകാന്‍ കലക്ടര്‍ തന്നെയാണ് ഇദ്ദേഹത്തോട് പറഞ്ഞത്. 

ഔദ്യോഗിക വീട്ടില്‍ ക്വാറൈന്റിനിലായിരുന്നു സബ് കലക്ടര്‍. കുറച്ചുദിവസങ്ങളായി ആളനക്കം ഒന്നുമില്ലാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ കലക്ടറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കലക്ടര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ബംഗളൂരുവില്‍ ആണെന്നായിരുന്നു മറുപടി. എന്നാല്‍ പൊലീസ് ട്രൈസ് ചെയ്തപ്പോള്‍ കാന്‍പൂരിലാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് കലക്ടര്‍ പറഞ്ഞു. ഇക്കാര്യം സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

ഐഎഎസ് ഉദ്യോഗസ്ഥര്‍ ജോലി സ്ഥലം വിട്ടുപോകുമ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ അറിയിക്കണമെന്നാണ് നിയമം. ക്വാറൈന്റന്‍ ലംഘിച്ചു എന്നതുമാത്രമല്ല ചട്ടംലംഘിച്ചു എന്നതുള്‍പ്പടെ ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായതെന്ന് കലക്ടര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com