ഗായകരേ ഇതിലേ ഇതിലേ...; പാട്ടുപാടൂ, കെ എസ് ചിത്ര കേള്‍ക്കും, ലോക്ക്ഡൗണ്‍ പിരിമുറുക്കം കുറയ്ക്കാന്‍ ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ

കോവിഡ് 19നെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്നവര്‍ക്ക് വേണ്ടി വ്യത്യസ്തമായ ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ. 
ഗായകരേ ഇതിലേ ഇതിലേ...; പാട്ടുപാടൂ, കെ എസ് ചിത്ര കേള്‍ക്കും, ലോക്ക്ഡൗണ്‍ പിരിമുറുക്കം കുറയ്ക്കാന്‍ ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ

കോവിഡ് 19നെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്നവര്‍ക്ക് വേണ്ടി വ്യത്യസ്തമായ ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ. പാട്ടുപാടൂ, കെ എസ് ചിത്ര കേള്‍ക്കും എന്ന ക്യാമ്പയിനുമായാണ് ഡിവൈഎഫ്‌ഐ കൊറോണക്കാലത്തെ പിരിമുറുക്കത്തിന് അയവ് വരുത്താനായി രംഗത്ത് വന്നിരിക്കുന്നത്. 

മാനസിക പിരിമുറുക്കം നേരിടാന്‍ ഇതിനകം തന്നെ സ്‌റ്റേറ്റ് കാള്‍ സെന്ററില്‍ നിന്നും വിദഗ്ധരായവരുടെ സേവനം ഉറപ്പ് വരുത്തുന്നുണ്ട്. ഇതിനു പുറമെയാണ് വിവിധ കഴിവുകള്‍ ഉള്ളവര്‍ക്ക് അവരുടെ സര്‍ഗ്ഗശേഷി പ്രദര്‍ശിപ്പിക്കാന്‍  അവസരം ഒരുക്കുന്നതെന്ന് ഡിവൈഎഫ്‌ഐ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. 

ക്യാമ്പയിനെപ്പറ്റി ഡിവൈഎഫ്‌ഐ ഫെയ്‌സ്ബുക്ക്‌ പോസ്റ്റില്‍ പങ്കുവച്ച കുറിപ്പ്: 

പാട്ട് പാടൂ,
നിങ്ങളുടെ മധുരശബ്ദം മലയാളത്തിന്റെ വാനമ്പാടി കേള്‍ക്കും

രാജ്യം സമ്പൂര്‍ണമായ ലോക് ഡൗണില്‍. നമ്മള്‍ എല്ലാപേരും ആദ്യമായാണ് ഇത്രയും ദീര്‍ഘമായ കാലം വീട്ടില്‍ കഴിച്ചുകൂട്ടാന്‍ നിര്‍ബന്ധിതരാകുന്നത്. സ്വാഭാവികമായും ദീര്‍ഘമായ ഈ വീട്ടിലിരിപ്പ് ഏതൊരാള്‍ക്കും വിരസത സൃഷ്ടിക്കാം. ആളുകള്‍ വീടുകളില്‍ ഇരുന്നു ബോറടിക്കുന്നു. മാനസിക പിരിമുറുക്കവും വിരസതയും നമ്മുടെ സഹോദരങ്ങളെ അസ്വസ്ഥമാക്കുന്നു.

നോവല്‍കൊറോണ വൈറസിനെ നമ്മള്‍ അതിജീവിക്കുമ്പോള്‍ സമൂഹത്തിന്റെയാകെ ഊര്‍ജസ്വലതയും ശുഭാപ്തി വിശ്വാസവും നമുക്ക് സംരക്ഷിക്കാനാകണം.ഈ ഉദ്ദേശത്തോടെയാണ് ഡിവൈഎഫ്‌ഐ വീട്ടിലിരിക്കുന്നവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നത്.

മാനസിക പിരിമുറുക്കം നേരിടാന്‍ ഇതിനകം തന്നെ സ്‌റ്റേറ്റ് കാള്‍ സെന്ററില്‍ നിന്നും വിദഗ്ധരായവരുടെ സേവനം ഉറപ്പ് വരുത്തുന്നുണ്ട്. ഇതിനു പുറമെയാണ് വിവിധ കഴിവുകള്‍ ഉള്ളവര്‍ക്ക് അവരുടെ സര്‍ഗ്ഗശേഷി പ്രദര്‍ശിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ അവസരം ഒരുക്കുന്നത്.

പാട്ട് പാടൂ ,നിങ്ങളുടെ മധുരശബ്ദം മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടി കേള്‍ക്കും, അഭിപ്രായം പറയും.കെ എസ് ചിത്ര കേള്‍ക്കുന്ന, അഭിപ്രായം രേഖപ്പെടുത്തുന്ന ഗാനാലാപനം ഡിവൈഎഫ്‌ഐ കേരള യുടെ പേജില്‍ പോസ്റ്റ് ചെയ്യും, യുവധാരയുടെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യും.

കോവിഡ് 19
നമ്മള്‍ അതിജീവിക്കും.
തളരില്ല,
തലയുയര്‍ത്തി നേരിടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com