'പാഴ്ജന്മങ്ങള്‍ ഓരിയിടുന്നു', കൊറോണ പ്രതിരോധത്തില്‍ പിണറായിയെ വിമര്‍ശിച്ച ഷാജഹാന് സോഷ്യല്‍മീഡിയയില്‍ രൂക്ഷ പ്രതികരണം, തെറിവിളി 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അഭിനന്ദിച്ചും കെ എം ഷാജഹാന്‍
'പാഴ്ജന്മങ്ങള്‍ ഓരിയിടുന്നു', കൊറോണ പ്രതിരോധത്തില്‍ പിണറായിയെ വിമര്‍ശിച്ച ഷാജഹാന് സോഷ്യല്‍മീഡിയയില്‍ രൂക്ഷ പ്രതികരണം, തെറിവിളി 

കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അഭിനന്ദിച്ചും കെ എം ഷാജഹാന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിനെ ട്രോളി സോഷ്യല്‍മീഡിയ.  ബംഗാളില്‍ കോവിഡ് രോഗികളെ പാര്‍പ്പിച്ചിരുന്ന ആശുപത്രികള്‍ നേരിട്ട് സന്ദര്‍ശിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും മമതാ ബാനര്‍ജി ആത്മധൈര്യം പകര്‍ന്ന് നല്‍കുമ്പോള്‍ കേരളത്തില്‍ ശീതികരിച്ച മുറിയിലിരുന്ന് പിണറായി വിജയന്‍ പ്രഖ്യാപനങ്ങള്‍ നടത്തുകയാണ് എന്നാണ് ഷാജഹാന്റെ പോസ്റ്റ്. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് പോസ്റ്റിന് താഴെ കമന്റുകളായി വരുന്നത്.

'അങ്ങ് ബംഗാളില്‍ കോവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികള്‍ പോലും നേരിട്ട് സന്ദര്‍ശിച്ച്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആത്മധൈര്യം പകര്‍ന്ന് നല്‍കി മുഖ്യമന്ത്രി മമതാ ബാനര്‍ജി.ഇങ്ങ് കേരളത്തില്‍ ശീതികരിച്ച മുറിയിലിരുന്ന് പ്രഖ്യാപനങ്ങള്‍ക്ക് പുറകേ പ്രഖ്യാപനങ്ങള്‍ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍!'- ഇതാണ് ഷാജഹാന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലെ വരികള്‍. 

'രാഷ്ട്രീയനിരീക്ഷകരെന്ന ആമത്തോടില്‍ പിണറായി വിരുദ്ധര്‍ എല്ലാം അഭയം തേടുകയും സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം അദ്ദേഹത്തെ ചൊറിയുകയും ചെയ്യുന്നതായിരുന്നു ശീലം.. പക്ഷെ ഇപ്പോള്‍ പ്രതിസന്ധി കാലങ്ങളില്‍ പിണറായി ജ്വലിക്കുമ്പോഴും കുറെ പാഴ്ജന്മങ്ങള്‍ ഓരിയിടുകയാണ്.ഇവരുടെ അധിക്ഷേപങ്ങള്‍ ജനങ്ങള്‍ ആ രീതിയിലാണ് കാണുന്നതെന്ന് ഇവര്‍ക്കു മാത്രം മനസ്സിലായില്ല...,ഒരാശുപത്രി സന്ദര്‍ശിച്ചാല്‍ അവിടെയുള്ളവര്‍ക്ക് മാത്രമെ ആശ്വാസമാകു' ഒരു സംസ്ഥാന ജനതയാക്കെ പിണറായിയുടെ പ്രഖ്യാപനത്തിന്ന് കാതോര്‍ത്തിരിക്കയാണ് സഹോദര' കാരണം ആ പ്രഖ്യാപനങ്ങള്‍ വെറും പൊള്ളവാക്കു കളല്ലെന്ന് അവരുടെ അനുഭവം അവരെ പഠിപ്പിച്ചിരിക്കുന്നു...  ,തന്റെ ജനങ്ങള്‍ക്ക് ഒരു കഷ്ടപ്പാട് വരുമ്പോ അവര്‍ക്ക് വേണ്ടി എല്ലാ സൗകര്യവും ഒരുക്കി കൊടുക്കുകയാണ് ഒരു ഭരണാധികാരി ചെയ്യേണ്ടത്. അത് പിണറായി വിജയന്‍ ഭംഗിയായി ചെയ്യുന്നുണ്ട്. അതുമതി ഞങ്ങള്‍ക്ക്... പൊന്ന് ചേട്ടാ പോയി കാണാന്‍ പറ്റുന്ന ഒരു രോഗമല്ല കൊറോണ...'- എന്നിങ്ങനെ നിരവധി കമന്റുകളാണ് ഷാജഹാനെ വിമര്‍ശിച്ച് കൊണ്ട് വരുന്നത്. ഇതില്‍ ചിലത് തെറിവിളികളും അസഭ്യ വര്‍ഷങ്ങളുമാണ്. സഖാക്കള്‍ ഈ നിലയില്‍ അല്ല പ്രതികരിക്കേണ്ടത്, മാന്യമായി പെരുമാറണം എന്ന തരത്തിലുളള മറു കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com