'പ്രവാസികളെ, പ്രിയപ്പെട്ടവരെ ഓർത്ത് ആശങ്ക വേണ്ട; ഇവിടെ എല്ലാ സംവിധാനങ്ങളും റെഡി'- മുഖ്യമന്ത്രി

പ്രവാസികളെ, പ്രിയപ്പെട്ടവരെ ഓർത്ത് ആശങ്ക വേണ്ട; ഇവിടെ എല്ലാ സംവിധാനങ്ങളും റെഡി- മുഖ്യമന്ത്രി
'പ്രവാസികളെ, പ്രിയപ്പെട്ടവരെ ഓർത്ത് ആശങ്ക വേണ്ട; ഇവിടെ എല്ലാ സംവിധാനങ്ങളും റെഡി'- മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികളും സംസ്ഥാനത്തിനു പുറത്തുള്ള മലയാളികളും കേരളത്തിലുള്ള പ്രിയപ്പെട്ടവരെ ഓര്‍ത്ത് ആശങ്കപ്പെടരുതെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രാജ്യത്തിന് പുറത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ള മലയാളികള്‍ കോവിഡ് സംബന്ധിച്ച ആശങ്കകള്‍ അറിയിക്കുന്നുണ്ട്. അവരോട് ഒരു കാര്യം മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അവരാരും നാട്ടിലെ ബന്ധുമിത്രാദികളുടെ കാര്യമോര്‍ത്ത് ആശങ്കപ്പെടുകയോ വിഷമിക്കുകയോ വേണ്ട. അവരുടെ എല്ലാ ആവശ്യങ്ങളിലും ഇടപെടാനുള്ള സംവിധാനം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. 

അതാത് രാജ്യങ്ങളും സംസ്ഥാനങ്ങളും നല്‍കുന്ന കോവിഡ് പ്രതിരോധിക്കാനുള്ള നിർദേശങ്ങളിലാണ് നിങ്ങള്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മറക്കരുത്. 

പ്രധാനമന്ത്രിയുടെ നിബന്ധന നില്‍ക്കുന്നിടത്ത് തന്നെ തുടരുക എന്നതാണ്. അത് പാലിക്കാനാണ് നാം ശ്രമിക്കുന്നത്.

പ്രവാസികള്‍ മാത്രമല്ല സംസ്ഥാനത്ത് നിന്ന് പഠനത്തിനും ജോലിയാവശ്യത്തിനുമായി പോയ ആളുകളും ഇങ്ങോട്ട് വരണമെന്ന് ആഗ്രഹിക്കുന്നു. അവരൊക്കെ അതിനായി ശ്രമവും നടത്തുകയാണ്. പക്ഷെ തത്കാലം യാത്രാ സകൗര്യങ്ങള്‍ക്ക് നിവൃത്തിയില്ല. അത് നിങ്ങള്‍ കണക്കിലെടുക്കണം. മനസ് കൊണ്ട് ഞങ്ങളെല്ലാം നിങ്ങള്‍ക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com