മദ്യശാലകള്‍ അടച്ചത് കോവിഡിനേക്കാള്‍ വലിയ സാമൂഹിക പ്രശ്‌നമായി മാറുമോ എന്ന് ആശങ്ക : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മദ്യം ലഭിക്കാത്തത് കോവിഡിനേക്കാള്‍ വലിയ പ്രശ്‌നമാകുമോ എന്നാണ് ആശങ്കയുള്ളത്
മദ്യശാലകള്‍ അടച്ചത് കോവിഡിനേക്കാള്‍ വലിയ സാമൂഹിക പ്രശ്‌നമായി മാറുമോ എന്ന് ആശങ്ക : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ അടയ്ക്കുന്നത് സാമൂഹിക വിപത്താകുമോ എന്ന് ആശങ്കയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മദ്യം ലഭിക്കാത്തത് കോവിഡിനേക്കാള്‍ വലിയ പ്രശ്‌നമാകുമോ എന്നാണ് ആശങ്കയുള്ളത്. മദ്യഷാപ്പുകള്‍ അടച്ചത് പുതിയ പ്രശ്‌നത്തിന് ഇടയാക്കുമെന്നാണ് അവലോകനയോഗത്തില്‍ ബോധ്യപ്പെട്ടത്. പലരും ആശുപത്രികളില്‍ ചികില്‍സ തേടുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

സ്ഥിരം മദ്യപാനികള്‍ക്ക് മദ്യം കിട്ടാതെ വരുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കോവിഡിനേക്കാള്‍ വലിയ സാമൂഹിക പ്രശ്‌നമായി മാറുമോ എന്ന ഭയാശങ്കയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചത്. ഏതാനും പേരെ ഡീ അഡിക്ഷന്‍ സെന്ററുകളിലേക്ക് മാറ്റി. വളരെ ഗൗരവമേറിയ പ്രശ്‌നാണ് ഇതെന്നാണ് തോന്നുന്നതെന്നും മന്ത്രി പറഞ്ഞു. 

അതേസമയം ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ ബെവ്കോ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതു വരെ നിലവിലെ സ്ഥിതി തുടരും. മദ്യം ഓണ്‍ലൈനില്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. മദ്യ ഉപഭോഗം കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com