മാര്‍ച്ച് 13നും 20 നും ചെറുതോണി മുസ്ലീം പള്ളിയിലെത്തി; ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍ സഞ്ചരിച്ച വഴികള്‍; റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ഒരുങ്ങി ജില്ലാ ഭരണകൂടം

മാര്‍ച്ച് 13നും 20 നും ചെറുതോണി മുസ്ലീം പള്ളിയിലെത്തി; ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍ സഞ്ചരിച്ച വഴികള്‍; റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ഒരുങ്ങി ജില്ലാ ഭരണകൂടം

ഇടുക്കിയില്‍ കൊറോണ സ്ഥീരികരിച്ച പൊതുപ്രവര്‍ത്തകന്‍ പ്രമുഖരുള്‍പ്പടെ നിരവധിയാളുകളുമായി ബന്ധപ്പെട്ടതായി ജില്ലാ കലക്ടര്‍

തൊടുപുഴ: ഇടുക്കിയില്‍ കൊറോണ സ്ഥീരികരിച്ച പൊതുപ്രവര്‍ത്തകന്‍ പ്രമുഖരുള്‍പ്പടെ നിരവധിയാളുകളുമായി ബന്ധപ്പെട്ടതായി ജില്ലാ കലക്ടര്‍. മാര്‍ച്ച് 13നും 20നും ചെറുതോണി മുസ്ലീം പള്ളിയിയിലെത്തിയതായും കലക്ടര്‍ പറഞ്ഞു

പാലക്കാട്, ഷോളയാര്‍,മറയൂര്‍, മൂന്നാര്‍, പെരുമ്പാവൂര്‍, ആലുവ, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിലും നിയമസഭാ മന്ദിരവും സന്ദര്‍ശിച്ചതായി ജില്ലാ കളക്ടര്‍ പറഞ്ഞു. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. 

മാര്‍ച്ച് 18 മുതലാണ് ഇദ്ദേഹം ക്വാറന്റൈനില്‍ ഉണ്ടായിരുന്നത്. അതേസമയം ഇദ്ദേഹത്തിന് വിദേശയാത്രാ ചരിത്രമില്ല. അതിനാല്‍ പാലക്കാടുനിന്നാവാം ഇദ്ദേഹത്തിന് കൊറോണ ബാധിച്ചിട്ടുണ്ടാവുകയെന്നാണ് പ്രാഥമിക നിഗമനം. ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ നേതാക്കളുമായി ഇദ്ദേഹത്തിന് സമ്പര്‍ക്കമുണ്ടായിട്ടുണ്ട്.

കെഎസ്ആര്‍ടിസി ബസ്, ട്രെയിന്‍, കാര്‍ തുടങ്ങിയ ഗതാഗതമാര്‍ഗങ്ങള്‍ ഇദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. സംഘടനാപരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇദ്ദേഹം വിവിധ ജില്ലകളില്‍നിന്നുള്ളവരുമായും ബന്ധപ്പെട്ടിട്ടുണ്ട്. പൊതുപ്രവര്‍ത്തകനായതിനാല്‍ നിരവധിയാളുകളുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തുകയും വിവിധയിടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. 

സംസ്ഥാനത്ത് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ച 19 പേരില്‍ ഒമ്പതുപേര്‍ കണ്ണൂര്‍ ജില്ലയില്‍നിന്നുള്ളവരാണ്. കാസര്‍കോട്3, മലപ്പുറം3, തൃശ്ശൂര്‍2, ഇടുക്കി1, വയനാട് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com