മുഖ്യമന്ത്രി മലയാളികളെ പൊട്ടന്‍ കളിപ്പിക്കുന്നുവെന്ന് മുരളീധരന്‍; തിരുത്തണമെന്ന് എകെ ബാലന്‍

മുഖ്യമന്ത്രിയോടുള്ള പ്രതികാരം പ്രകടിപ്പിക്കാനുള്ള അവസരമായി കൊവിഡ് ദുരന്ത കാലത്തെ കാണരുതെന്ന് മന്ത്രി 
മുഖ്യമന്ത്രി മലയാളികളെ പൊട്ടന്‍ കളിപ്പിക്കുന്നുവെന്ന് മുരളീധരന്‍; തിരുത്തണമെന്ന് എകെ ബാലന്‍

തിരുവനന്തപുരം: പകര്‍ച്ച വ്യാധി പ്രതിരോധത്തിന് ഓര്‍ഡിന്‍സ് ഇറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെ ചൊല്ലി കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ തമ്മില്‍ വാക് പോര്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ തന്നെ പര്യാപ്തമാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. നിലവിലുള്ള നിയമം നടപ്പാക്കാന്‍ മടി കാണിക്കുന്ന സംസ്ഥാന സര്‍ക്കാര്‍, പബ്ലിസിറ്റി സ്റ്റണ്ടാണ് കാണിക്കുന്നതെന്നും കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി.

പകര്‍ച്ച വ്യധി പ്രതിരോധത്തിനുള്ള നടപടികള്‍ കര്‍ശനമാക്കുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കഴിഞ്ഞ ദിവസത്തെ സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനി്ച്ചത്. കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ ഓര്‍ഡറിനൊപ്പം അനുഛേദമായി ചേര്‍ത്തത് കാണാതെയാണ് സംസ്ഥാന സര്‍ക്കാരിനി!റെ തീരുമാനമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ആക്ഷേപം. 

മുഖ്യമന്ത്രി മലയാളികളെ പൊട്ടന്‍കളിപ്പിക്കുകയാണെന്നും വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് ഓര്‍ഡിനന്‍സ് എന്നും ആരോപിച്ച കേന്ദ്ര സഹമന്ത്രി ആ പരാമര്‍ശം പിന്‍വിലിക്കാന്‍ തയ്യാറാകണമെന്നാണ് മന്ത്രി എകെ ബാലന്റെ ആവശ്യം. മുഖ്യമന്ത്രിയോടുള്ള പ്രതികാരം പ്രകടിപ്പിക്കാനുള്ള അവസരമായി കൊവിഡ് ദുരന്ത കാലത്തെ കാണരുതെന്നും മന്ത്രി എകെ ബാലന്‍ മറുപടി നല്‍കി. 

പകര്‍ച്ച വ്യാധി പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നിലവിലുള്ള വകുപ്പുകളില്‍ പരമാവധി 1000 രൂപ പിഴയും ആറ് മാസം തടവുമണ് വ്യവസ്ഥ ചെയ്യുന്നത്. സംസ്ഥാനം കൊണ്ടുവരുന്ന ഓര്‍ഡിനന്‍സില്‍ ഇത് 2വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായി ഉയര്‍ത്തുകയാണ്. ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും പൊതുജനം അനുസരിക്കാത്ത സാഹചര്യത്തില്‍ ശിക്ഷ ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com