വായിക്കാം, കൊറോണക്കാലത്ത്; പുസ്തകങ്ങള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം, ഓഫറുമായി നാഷണല്‍ ബുക്ക് ട്രസ്റ്റ്

കോവിഡ് 19 വ്യാപനം തടയാന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ജങ്ങള്‍ വീട്ടിലിരിക്കുമ്പോള്‍  വായനയെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് നാഷണല്‍ ബുക്ക് ട്രസ്റ്റ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോവിഡ് 19 വ്യാപനം തടയാന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ജങ്ങള്‍ വീട്ടിലിരിക്കുമ്പോള്‍  വായനയെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് നാഷണല്‍ ബുക്ക് ട്രസ്റ്റ്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ വഴി സൗജന്യ ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് എന്‍ ബി ടി.

നൂറില്‍ കൂടുതല്‍ പുസ്തകങ്ങള്‍ എന്‍ ബി ടിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഉള്‍പ്പെടെ പതിനെട്ട് ഭാഷയിലെ പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഫിക്ഷന്‍, ബയോഗ്രഫി, പോപ്പുലര്‍ സയന്‍സ്, ടീച്ചേഴ്‌സ് ഹാന്റ്ബുക്ക്, ബാലസാഹിത്യം തുടങ്ങിയ ശാഖകളില്‍ നിന്നുള്ള പുസ്തകങ്ങള്‍ ലഭ്യമാണ്. 

കുടുംബത്തിലെ എല്ലാവര്‍ക്കും വായിക്കാന്‍ പറ്റിയ പുസ്തകങ്ങള്‍ ഉണ്ടെന്ന് എന്‍ ബി ടി അധികൃതര്‍ വ്യക്തമാക്കി. മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കീഴിലാണ് നാഷണല്‍ ബുക്ക് ട്രസ്റ്റ്് പ്രവര്‍ത്തിക്കുന്നത്. വായനയ്ക്ക് മാത്രമാണ് പിഡിഎഫ് ഫയലുകള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് അനുമതിയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com