സംസ്ഥാനത്ത് 12 പേർ രോഗമുക്തരായി ; കോവിഡ് നിരീക്ഷണത്തിലുള്ളത് 76,542 ആളുകൾ

ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ വിദേശത്തുനിന്നെത്തിയവരാണ്
സംസ്ഥാനത്ത് 12 പേർ രോഗമുക്തരായി ; കോവിഡ് നിരീക്ഷണത്തിലുള്ളത് 76,542 ആളുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന 12 പേർ രോഗമുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയൻ.  ഇതിൽ ഒമ്പതുപേരും അടുത്തിടെ രോഗം സ്ഥിരീകരിച്ചവരാണ്. സംസ്ഥാനത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രതീക്ഷ പകരുന്നതാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിൽ പുതുതായി ഒൻപതുപേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം-3, പാലക്കാട്-2, പത്തനംതിട്ട-2, ഇടുക്കി-1, കോഴിക്കോട്-1 എന്നിങ്ങനെയാണ് പുതിയ കോവിഡ് കേസുകൾ. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 112 ആയി. തിങ്കളാഴ്ച 122 പേരെ നിരീക്ഷണത്തിനായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ നാലുപേർ ദുബായിൽനിന്ന് മടങ്ങിയവരും ഓരോരുത്തർ യു.കെ.യിൽനിന്നും ഫ്രാൻസിൽനിന്നും വന്നവരുമാണ്. മൂന്നുപേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണു രോഗം പകർന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ വിദേശത്തുനിന്നെത്തിയവരാണ്. എട്ടുപേർ വിദേശികൾ. 19 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗം പകർന്നു.

സംസ്ഥാനത്താകെ 76,542 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 76,010 പേർ വീടുകളിലും 532 പേർ ആശുപത്രികളിലും. 4902 രക്തസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3465 സാംപിളുകളിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com