ആലപ്പുഴയില്‍ വീണ്ടും വാഹനാപകടം: യുവാവ് കാറിടിച്ച് മരിച്ചു, നിര്‍ത്താതെ പോയ വാഹനം പരിശോധനയ്ക്കിടെ കുടുങ്ങി 

നിര്‍ത്താതെ പോയ കാര്‍ ആലപ്പുഴയില്‍ വാഹനപരിശോധനയ്ക്കിടെ പൊലീസ് പിടികൂടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ലോക്ക്ഡൗണിനിടെ, ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വാഹനാപകടത്തില്‍ മരണം. ഹരിപ്പാട് കാര്‍ ഇടിച്ച് യുവാവ് മരിച്ചു. താമല്ലാക്കല്‍ അനീഷ് ഉത്തമന്‍( 25 ) ആണ് മരിച്ചത്. നിര്‍ത്താതെ പോയ കാര്‍ ആലപ്പുഴയില്‍ വാഹനപരിശോധനയ്ക്കിടെ പൊലീസ് പിടികൂടി.

ഇന്നലെ ആംബുലന്‍സ് സ്‌കൂട്ടറില്‍ ഇടിച്ച് വിമുക്ത ഭടനാണ് മരിച്ചത്. ഹരിപ്പാട് താമല്ലാക്കല്‍ പുത്തന്‍തറയില്‍ മോഹനന്‍ ( 62 ) ആണ് മരിച്ചത്. ദേശീയപാതയില്‍ താമല്ലാക്കല്‍ ജംഗ്ഷന് സമീപം വെച്ച് വൈകുന്നേരം നാല് മണിക്കാണ് അപകടമുണ്ടായത്. 

ഇടറോഡില്‍ നിന്ന് ദേശീയ പാതയിലേക്ക് കയറിയ മോഹനന്റെ സ്‌കൂട്ടറില്‍ കൊല്ലത്ത് നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് ഇടിച്ചത്. ഉടന്‍ തന്നെ അപകടത്തില്‍പ്പെട്ട ആംബുലന്‍സില്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ മോഹനനെ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com