'ഇപ്പോൾ പാചക പരീക്ഷണങ്ങൾ വേണ്ട' ; കളക്ടറുടെ മുന്നറിയിപ്പ്

ഏറ്റവും കുറഞ്ഞ വസ്തുക്കൾകൊണ്ട് ആഹാരമൊരുക്കി ശീലിക്കണം. ഭക്ഷണം പാഴാക്കരുത്
'ഇപ്പോൾ പാചക പരീക്ഷണങ്ങൾ വേണ്ട' ; കളക്ടറുടെ മുന്നറിയിപ്പ്

കൊച്ചി : കൊറോണ രോ​ഗബാധ വ്യാപിക്കുന്ന ഇക്കാലത്ത് പാചകവിരുത് പുറത്തെടുക്കാനോ പാചക പരീക്ഷണം നടത്താനോ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് വേണ്ടെന്ന് ജില്ലാ കളക്ടറുടെ ഉപദേശം. എറണാകുളം ജില്ലാകളക്ടർ എസ് സുഹാസാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഈ നിർദേശം നൽകിയത്. 

ഫെയ്സ്ബുക്ക് പോസ്റ്റ്  : 

വരും ദിനങ്ങളിൽ പാചകകലയിലെ തന്റെ കഴിവുകളെ പരീക്ഷിക്കാൻ ഇറങ്ങിത്തിരിക്കുന്നവരേ, ഒരു ഓർമ്മപ്പെടുത്തൽ. ഏറ്റവും കുറഞ്ഞ വസ്തുക്കൾകൊണ്ട് ആഹാരമൊരുക്കി ശീലിക്കണം. ഭക്ഷണം പാഴാക്കരുത്. അത് പലചരക്കുകടകളിൽ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതിന് ഇടയാക്കും. ആർഭാടത്തിനും ആവശ്യത്തിനുമിടയിൽ ഏതു വേണമെന്ന കൃത്യമായ തീരുമാനമെടുക്കുക. കരുതിവച്ചിരിക്കുന്ന ഭക്ഷണസാധനങ്ങൾ പെട്ടെന്ന് തീർത്ത് ഇടക്കിടെ പലചരക്ക് കടകളിലേക്ക് നടത്തുന്ന സഞ്ചാരം അപകടകരമാണെന്ന് തിരിച്ചറിയുക. ഇപ്പോൾ സുഖങ്ങൾ ത്യജിച്ച് ലളിതമായ ജീവിതരീതിയെ പുണരാം." കളക്ടർ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com