എടിഎമ്മിലെ സാനിറ്റൈസർ മോഷണം പോയി; കള്ളനെ തേടി പൊലീസ്; വിഡിയോ പുറത്തുവിട്ടു

മോഷണം നടത്തുന്നതിന്റെ വിഡിയോ സഹിതം പുറത്തുവിട്ടുകൊണ്ടാണ് പൊലീസ് തിരച്ചിൽ ഊർജിതമാക്കിയത്
എടിഎമ്മിലെ സാനിറ്റൈസർ മോഷണം പോയി; കള്ളനെ തേടി പൊലീസ്; വിഡിയോ പുറത്തുവിട്ടു

മലപ്പുറം; ഇന്ന് മനുഷ്യരുടെ അവശ്യവസ്തുക്കളിൽ മുൻപന്തിയിലാണ് സാനിറ്റൈസറിന്റെ സ്ഥാനം. ആവശ്യക്കാർ ഏറിയതോടെ മോഷണം പോകുന്നതും വർധിച്ചിരിക്കുകയാണ്. ഇപ്പോൾ പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ എടിഎം കൗണ്ടറിൽ വെച്ച സാനിറ്റൈസർ ബോട്ടിൽ മോഷ്ടിച്ച കള്ളനുവേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്. 

മോഷണം നടത്തുന്നതിന്റെ വിഡിയോ സഹിതം പുറത്തുവിട്ടുകൊണ്ടാണ് പൊലീസ് തിരച്ചിൽ ഊർജിതമാക്കിയത്. മലപ്പുറം പൊലീസിന്റെ ഔദ്യോ​ഗിക പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തില്‍ ബ്രേക്ക്‌ ദി ചെയിൻ കാമ്പയിനിന്റെ ഭാഗമായാണ് എടിഎം കൌണ്ടറില്‍ സാനിറ്റൈസർ ബോട്ടിൽ സ്ഥാപിച്ചത്. ഇതാണ് മോഷണം പോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com