കൊറോണ: വീണ്ടും ആശ്വാസ വാര്‍ത്ത, ആറ് പരിശോധനാ ഫലം കൂടി നെഗറ്റീവ്

എറണാകുളത്ത് പരിശോധനയ്ക്ക് അയച്ച ആറ് സ്രവ സാമ്പിളുകളുടെ ഫലം നെഗറ്റീവ്
കൊറോണ: വീണ്ടും ആശ്വാസ വാര്‍ത്ത, ആറ് പരിശോധനാ ഫലം കൂടി നെഗറ്റീവ്

കൊച്ചി: കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും വീണ്ടും ആശ്വാസ വാര്‍ത്ത. എറണാകുളത്ത് പരിശോധനയ്ക്ക് അയച്ച ആറ് സ്രവ സാമ്പിളുകളുടെ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച 12 പേരുടെ രോഗം ഭേദമായതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എറണാകുളത്ത് ചികിത്സയിലായിരുന്ന മൂന്ന് കണ്ണൂര്‍ സ്വദേശികളും രണ്ട് വിദേശികളും ആശുപത്രി വിട്ടതായും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

എറണാകുളം തുറമുഖത്ത് എത്തിയ കപ്പലില്‍ ഉണ്ടായിരുന്ന 102 യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി. ഇവരില്‍ ആര്‍ക്കും രോഗബാധയില്ലെന്നാണ് സൂചന.അതേസമയം, തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നും എത്തിയ മലപ്പുറം സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇതോടെ തിരുവനന്തപുരം ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം ആറായി ഉയര്‍ന്നു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം 127 ആയി. തിരുവനന്തപുരം ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച് ചികില്‍സയിലുണ്ടായിരുന്ന ഒരാള്‍ ഡിസ്ചാര്‍ജ് ആയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 

കേരളത്തില്‍ ഇന്നലെ 19 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഒമ്പതുപേര്‍ കണ്ണൂര്‍ ജില്ലയിലും, കാസര്‍കോട് മലപ്പുറം എന്നിടങ്ങളില്‍ 3പേര്‍ വീതവും തൃശൂരില്‍ 2, ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തര്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com