മനുഷ്യത്വമില്ലാതെ കര്‍ണാടക പൊലീസ്; കാസര്‍കോട് നിന്ന് പോയ ഗര്‍ഭിണിയെ അതിര്‍ത്തിയില്‍ തടഞ്ഞു; ആംബുലന്‍സില്‍ പ്രസവം

കാസര്‍കോട് നിന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് പോയ പൂര്‍ണ ഗര്‍ഭിണിയെ കര്‍ണാടക പൊലീസ് അതിര്‍ത്തിയില്‍ തടഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട്: കാസര്‍കോട് നിന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് പോയ പൂര്‍ണ ഗര്‍ഭിണിയെ കര്‍ണാടക പൊലീസ് അതിര്‍ത്തിയില്‍ തടഞ്ഞു. മടങ്ങിയ യുപി സ്വദേശിനിയായ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. യുവതിയും കുഞ്ഞും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രസവ സമയത്ത് യുവതിയുടെ ഭര്‍ത്താവ് മാത്രമാണ് കൂടെയുണ്ടായിരുന്നത്.  

കാസര്‍കോട് പുഞ്ചത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന യുപി സ്വദേശിനിക്കാണ് ദുരനുഭവം നേരിട്ടത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ ബാധകമല്ലെന്നിരിക്കെയാണ് കര്‍ണാടക പൊലീസിന്റെ മനുഷ്യത്വ രഹിതമായ നടപടി. 

കാസര്‍കോടേക്ക് 35 കിലോമീറ്റര്‍ ഉണ്ടെന്നും കടത്തി വിടണമെന്ന് അപേക്ഷിച്ചിട്ടും കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ അനുവദിക്കില്ലെന്ന് കര്‍ണാടക പൊലീസ് വാശിപിടിക്കുകയായിരുന്നുവൈന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com