മില്‍മ വീടുകളില്‍ പാല്‍ എത്തിക്കും: മന്ത്രി കെ രാജു 

മില്‍മ വീടുകളില്‍ പാല്‍ എത്തിക്കും: മന്ത്രി കെ രാജു 

തിരുവനന്തപുരത്തും കൊച്ചിയിലും ഓണ്‍ലൈന്‍ വഴി മില്‍മ വീടുകളില്‍ പാല്‍ എത്തിക്കും

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി മില്‍മ പാല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കെ രാജു. തിരുവനന്തപുരത്തും കൊച്ചിയിലും ഓണ്‍ലൈന്‍ വഴി മില്‍മ വീടുകളില്‍ പാല്‍ എത്തിക്കും. അവശ്യ സര്‍വ്വീസായതോടെ എല്ലാ മില്‍മ ബൂത്തുകളും തുറക്കാന്‍ തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു.

പാല്‍ സംഭരണത്തിലും വിതരണത്തിലും മില്‍മ വന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍, പാല്‍ വേണ്ടവര്‍ മില്‍മയില്‍ വിളിച്ചാല്‍ വീട്ടില്‍ പാല്‍ എത്തിക്കും. സംഭരിക്കുന്ന മുഴുവന്‍ പാലും വിതരണം ചെയ്യാന്‍ കഴിയുന്നില്ല. അധികംവരുന്ന പാല്‍ ഉപയോഗിച്ച് പാല്‍പ്പൊടി നിര്‍മ്മാണം നടത്താന്‍ തമിഴ്‌നാട്ടിലെ കമ്പനികളുമായി ധാരണയായെന്നും മന്ത്രി അറിയിച്ചു. 

രണ്ടുദിവസത്തിനിടെ സംഭരിച്ച ഏഴ് ലക്ഷം ലിറ്റര്‍ പാല്‍ വില്‍ക്കാനാകാതെ വന്നതോടെ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഒരു ദിവസത്തേക്ക് പാല്‍ സംഭരണം നിര്‍ത്തിയിരുന്നു. പാല്‍പ്പൊടി നിര്‍മ്മാണം സംബന്ധിച്ച് തമിഴ്‌നാട്ടിലെ കമ്പനികളുമായി ധാരണയിലെത്തിയതിനെത്തുടര്‍ന്നാണ് പാല്‍ വിതരണം പുനരാരംഭിച്ചത്. പൊതുജനങ്ങള്‍ക്ക് പാലിന്റെ ലഭ്യത അറിയാനായി ഹൈല്‍പ് ലൈന്‍ നമ്പര്‍ തുടങ്ങിയതായും മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ രണ്ടു ദിവസം മുമ്പ് അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com