അഫ്ഗാനില്‍ ഗുരുദ്വാര ആക്രമിച്ചതില്‍ മലയാളി ഭീകരനും; കാസര്‍കോട് സ്വദേശിയുടെ ചിത്രം പുറത്ത്

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ ദിവസം സിഖ് ഗുരദ്വാരയ്ക്ക് നേരെ നടന്ന ഭീകരാക്രണത്തില്‍ മലയാളി ഭീകരനും പങ്കെടുത്തതായി റിപ്പോര്‍ട്ട്.
അഫ്ഗാനില്‍ ഗുരുദ്വാര ആക്രമിച്ചതില്‍ മലയാളി ഭീകരനും; കാസര്‍കോട് സ്വദേശിയുടെ ചിത്രം പുറത്ത്


കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ ദിവസം സിഖ് ഗുരദ്വാരയ്ക്ക് നേരെ നടന്ന ഭീകരാക്രണത്തില്‍ മലയാളി ഭീകരനും പങ്കെടുത്തതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 

അബു ഖാലിദ് അല്‍ ഹിന്ദിയെന്ന് അറിയപ്പെടുന്ന കാസര്‍കോട് വളപട്ടണം സ്വദേശി മുഹമ്മദ് സാജിദ് എന്നയാളാണ് ആക്രമണത്തില്‍ പങ്കെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അഫ്ഗാനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു എന്നായിരുന്നു വിവരം. 

ഭീകരാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാല് ഭീകരരെ സൈന്യം വധിച്ചു. 


കാബൂളിലെ ഹര്‍ റായി സാഹിബ് ഗുരുദ്വാര ആക്രമിച്ച മൂന്നു ഭീകരരില്‍ ഒരാള്‍ അബു ഖാലിദ് അല്‍ ഹിന്ദിയാണെന്ന് അവകാശപ്പെട്ട് വ്യാഴാഴ്ച ഐ.എസ്. പ്രചാരണമാസികയായ അല്‍ നബയില്‍ ചിത്രം വന്നിരുന്നു. ടൈപ്പ് 56 അസാള്‍ട്ട് റൈഫിള്‍ പിടിച്ച് ഒരു വിരലുയര്‍ത്തി നില്‍ക്കുന്നതാണ് ഫോട്ടോ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com