കൊറോണ പേടി; കണ്ണൂർ സെൻട്രൽ ജയിലിലെ 78 തടവുകാരെ പരോൾ നൽകി വിട്ടയച്ചു

സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി
കൊറോണ പേടി; കണ്ണൂർ സെൻട്രൽ ജയിലിലെ 78 തടവുകാരെ പരോൾ നൽകി വിട്ടയച്ചു

ക​ണ്ണൂ​ർ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്കു കുറക്കുന്നതിനായി തടവുകാർക്ക് പരോൾ നൽകി വിട്ടയച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് 78 തടവുകാരെയാണ് പരോളിന് വിടുന്നത്. സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. 

ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ട​ക്കം നി​ല​വി​ല്‍ പ​രോ​ള്‍ ല​ഭി​ച്ചു​വ​രു​ന്ന 78 ത​ട​വു​കാ​ര്‍​ക്ക് 60 ദി വ​സ​ത്തെ പ​രോ​ളാ​ണ് ഇ​പ്പോ​ള്‍ അ​നു​വ​ദി​ച്ച​ത്. ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ 300 ത​ട​വു​കാ​ര്‍​ക്ക് പ​രോ​ളോ ഇ​ട​ക്കാ​ല ജാ​മ്യ​മോ അ​നു​വ​ദി​ക്കു​ന്ന​തു പ​രി​ഗ​ണിക്കാ​മെ​ന്ന് സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ സൂ​പ്ര​ണ്ട് ബാ​ബു​രാ​ജ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. 

എ​ഴു വ​ര്‍​ഷം വ​രെ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കും വി​ചാ​ര​ണ ത​ട​വു​കാ​ര്‍​ക്കും പ​രോ​ളോ ഇ​ട​ക്കാ​ല ജാ​മ്യ​മോ അ​നു​വ​ദി​ക്കാ​മെ​ന്നാ​യി​രു​ന്നു സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശം.ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത്. ജാ​മ്യ​ത്തി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​രെ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ സ​മി​തി തെ​ര​ഞ്ഞെ​ടു​ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com