ലോക്ക് ഡൗണില്‍ പുറത്തുപോവേണ്ട അത്യാവശ്യമുണ്ടോ? സത്യവാങ്മൂലം ഓണ്‍ലൈനായി നല്‍കാം

ലോക്ക് ഡൗണില്‍ പുറത്തുപോവേണ്ട അത്യാവശ്യമുണ്ടോ? സത്യവാങ്മൂലം ഓണ്‍ലൈനായി നല്‍കാം
ചിത്രം: എക്‌സ്പ്രസ്‌
ചിത്രം: എക്‌സ്പ്രസ്‌

കോഴിക്കോട്: അവശ്യവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കുമായി വീട്ടില്‍ നിന്ന് പുറത്തുപോകേണ്ടവര്‍ക്ക് ഓണ്‍ലൈന്‍ ആയി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സൗകര്യം. കോഴിക്കോട് ജില്ലാ ഭരണകൂടം തയാറാക്കിയ 'കോവിഡ് ജാഗ്രത' വെബ് ആപ്ലിക്കേഷന്‍ വഴി സത്യവാങ്മൂലം നല്‍കാമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. ജനങ്ങള്‍ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

ഇതിനായി https://kozhikode.nic.in/covid19jagratha എന്ന ലിങ്ക് വഴി വെബ് ആപ്ലിക്കേഷന്‍ സന്ദര്‍ശിച്ച്  സത്യവാങ്മൂലം (Self Declaration) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കി ഒ.ടി.പി സൃഷ്ടിക്കുക. നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒ.ടി.പി നല്‍കിയതിന് ശേഷം ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, വിലാസം, വാഹനം, ഉദ്ദേശം, തീയതി, സമയം, മടങ്ങിവരുന്ന തീയതിയും സമയവും, പോകുന്നത് എവിടെനിന്ന് എവിടേക്ക് എന്നിവ തിരഞ്ഞെടുത്ത് ഫോം സേവ് ചെയ്യുക. തുടര്‍ന്ന് എസ്.എം.എസ് ലഭിച്ചതിന് ശേഷം തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഈ ഫോം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളും പൊലീസും ആവശ്യപ്പെടുമ്പോള്‍ കാണിക്കാം. സത്യവാങ്മൂലത്തില്‍ നിസ്സാര ആവശ്യങ്ങളോ തെറ്റായ വിവരമോ നല്‍കിയാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു. കടലാസിലോ ഓണ്‍ലൈന്‍ വഴിയോ ഉള്ള സത്യവാങ്മൂലമോ പാസ്സോ ഇല്ലാതെ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തങ്ങളുടെ കാര്യക്ഷമമായ ഏകോപനത്തിന് ജില്ലാ ഭരണകൂടത്തിന്റെ 'കോവിഡ് ജാഗ്രത' വെബ് പോര്‍ട്ടല്‍ സഹായകമായിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ സമ്പൂര്‍ണ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ഈ പോര്‍ട്ടലിലൂടെ ലഭ്യമാവും.

https://drive.google.com/open?id=1S4yMe92oWHzIyh9sl5jAuG1eWyZu5OCs എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ കോവിഡ് 19 ജാഗ്രത പ്രോഗ്രസീവ് വെബ് (മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍) ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com