ലോക്ക്ഡൗൺ ലംഘിച്ച് പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് ലാത്തി വീശി ഓടിച്ചു ; ഭക്ഷണം നൽകിയിരുന്നതായി കളക്ടർ

നൂറുകണക്കിന് തൊഴിലാളികളാണ് റോഡിൽ വിലക്ക് ലംഘിച്ച് പ്രതിഷേധിച്ചത്
ലോക്ക്ഡൗൺ ലംഘിച്ച് പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് ലാത്തി വീശി ഓടിച്ചു ; ഭക്ഷണം നൽകിയിരുന്നതായി കളക്ടർ

കോട്ടയം: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡിൽ പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് ലാത്തിവീശി ഓടിച്ചു. കോട്ടയം ചങ്ങനാശേരി പായിപ്പാട് ജംഗ്ഷനിലാണ് തൊഴിലാളികള്‍ കൂട്ടം കൂടി പ്രതിഷേധിച്ചത്. നാട്ടിലേക്ക് പോകാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

നൂറുകണക്കിന് തൊഴിലാളികളാണ് റോഡിൽ വിലക്ക് ലംഘിച്ച് പ്രതിഷേധിച്ചത്. നാട്ടിലേക്ക് പോകാൻ വാഹനസൗകര്യം ഏർപ്പെടുത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഭക്ഷണവും വെള്ളവും തീർന്നു. പട്ടിണി സഹിച്ച് ഇനി കഴിയാൻ പറ്റില്ലെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്. ലോക്ക്ഡൗണിന്റെ പശ്ചത്തലത്തിൽ ആളുകൾ പുറത്തിറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ചാണ് തൊഴിലാളികൾ പ്രതിഷേധത്തിന് ഇറങ്ങിയത്. 

അതേസമയം പട്ടിണിയിലായിരുന്നുവെന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വാദം ജില്ലാ കളക്ടർ തള്ളി. തൊഴിലാളികൾക്ക് ഭക്ഷണം നൽകിയിരുന്നു. ഇക്കാര്യം നേരത്തെ തന്നെ ഉറപ്പുവരുത്തിയതാണ്. എന്നാൽ തയ്യാറാക്കിയ ഭക്ഷണം വേണ്ടെന്നാണ് ഇവർ പറയുന്നത്. ഇവരെ നാട്ടിലേക്ക് അയക്കണമെന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇത് ഇപ്പോൾ സാധ്യമല്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഇവരുടെ പുതിയ ആവശ്യം പരി​ഗണിച്ച് പാചകം ചെയ്ത ഭക്ഷണത്തിന് പകരം ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകും. ആട്ടയാണ്മെ വേണ്ടതെങ്കിൽ അതും എത്തിച്ചുനൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com