ആംബുലന്‍സ് പോലും തടയുന്നു; അതിര്‍ത്തികള്‍ അടയ്ക്കാനുള്ള തീരുമാനം സ്‌റ്റേ ചെയ്യണം, കര്‍ണാടകയ്ക്ക് എതിരെ ഉണ്ണിത്താന്‍ സുപ്രീംകോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2020 01:32 PM  |  

Last Updated: 30th March 2020 01:32 PM  |   A+A-   |  

 

ന്യൂഡല്‍ഹി:  അതിര്‍ത്തി അടച്ച കര്‍ണാടക സര്‍ക്കാരിന് എതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. 
കേരളവുമായുള്ള അതിര്‍ത്തികള്‍ തുറക്കാന്‍ കര്‍ണാടകത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അതിര്‍ത്തികള്‍ അടയ്ക്കാനുള്ള തീരുമാനം സ്‌റ്റേ ചെയ്യണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.  

രോഗികളുമായി പോകുന്ന ആംബുലന്‍സ് പോലും തടയുന്നതായും ഉണ്ണിത്താന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.  കഴിഞ്ഞ ദിവസം കര്‍ണാടക അതിര്‍ത്തിയില്‍ ആംബുലന്‍സ് തടഞ്ഞതോടെ ആശുപത്രിയില്‍ എത്തിക്കാനാകാതെ ഒരു രോഗി മരിച്ചിരുന്നു

അതിര്‍ത്തികള്‍ തുറക്കാന്‍ കര്‍ണാടകത്തോട് ആവശ്യപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണിലൂടെ പ്രധാനമന്ത്രിയോട്  അഭ്യര്‍ഥിച്ചിരുന്നു. കേന്ദ്രമന്ത്രി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടിട്ടും കര്‍ണാട റോഡുകളിലിട്ട മണ്ണ് നീക്കാന്‍ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയെ സമീപിച്ചത്.