പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 30th March 2020 05:16 PM  |  

Last Updated: 30th March 2020 05:16 PM  |   A+A-   |  

psc

 

തിരുവനനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പിഎസ് സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടി. മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 18 വരെയുള്ള കാലയളവില്‍ അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളും ജൂണ്‍ 19വരെ നീട്ടി. 

സംസ്ഥാനത്തെ എല്ലാ പിഎസ്‌സി പരീക്ഷകളും നേരത്തെ നീട്ടിവെച്ചിരുന്നു. അതിന് പിന്നാലെയാണ് റാങ്ക്‌ലിസ്റ്റുകലുടെ കാലാവധി നീട്ടാനുള്ള തീരുമാനം പിഎസ്‌സിയെടുത്തത്. ഇക്കാര്യം പിഎസ്‌സിയോട് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. കൊറൊണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റാങ്ക് ലിസ്റ്റിനനുസരിച്ച് നിയമനം നടക്കുന്നുണ്ടായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു 

മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 18വരെയുളള കാലയളവില്‍ അവസാനിക്കുന്ന മുഴുവന്‍ പിഎസ് സി റാങ്കുലിസ്റ്റുകളും നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ജൂണ്‍ 19വരെ നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. പരീക്ഷകള്‍ തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലോക്ക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനമായ ശേഷമായിരിക്കും മാറ്റിവെച്ച പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുക.