മൂന്ന് ഇഡലി കഴിക്കാന്‍ പത്ത് കറി; ശശി തരൂരിന് ട്രോള്‍ അഭിഷേകം, വിശക്കുന്നവര്‍ക്ക് നല്‍കാനും ഉപദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2020 05:39 PM  |  

Last Updated: 30th March 2020 05:39 PM  |   A+A-   |  

 

പ്രഭാത ഭക്ഷണം പങ്കുവച്ച തിരുവനന്തപുരം എംപി ശശി തരൂരിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ അഭിഷേകം. ലോക ഇഡലി ദിനമായ ഇന്ന് പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരിലാണ് തരൂരിന് ട്രോള്‍ അഭിഷേകം ലഭിച്ചിരിക്കുന്നത്. മൂന്ന് ഇഡലിക്കൊപ്പം പത്ത് കറികളുടെ ചിത്രമാണ് തരൂര്‍ പങ്കുവച്ചിരിക്കുന്നത്. 

'എല്ലാ ദിവസവും ഇഡലി ദിനങ്ങളാണ്. പക്ഷേ മാര്‍ച്ച് 30 ലോക ഇഡലി ദിനമാണ്. മനുഷ്യനോ ദൈവമോ നിര്‍മ്മിച്ച ഏറ്റവും മനോഹരമായ പ്രഭാത ഭക്ഷണം' എന്ന കുറിപ്പോടെയാണ് തരൂര്‍ ചിത്രം പോസ്റ്റ് ചെയ്തത്. 

മൂന്ന് ഇഡലിക്ക് പത്ത് കറികളാണ് ചിത്രത്തില്‍ കാണുന്നത്. ഇതോടെ ട്രോളന്‍മാര്‍ രംഗത്തെത്തി. മൂന്ന് ഇഡലി കഴിക്കാന്‍ ഇത്രയും കറിയോ എന്നാണ് ഇവരുടെ പ്രധാന ചോദ്യം.

കോവിഡ് കാലത്ത് ജനങ്ങള്‍ ഭക്ഷണം കിട്ടാതെ അലയുമ്പോള്‍ എംപി ഇഡലി ചിത്രം പോസ്റ്റ് ചെയ്തു രസിക്കുന്നു എന്നും വിമര്‍ശനമുണ്ട്.

ഭക്ഷണം മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യാനും എംപിയെ സോഷ്യല്‍ മീഡിയ ഉപദേശിക്കുന്നുണ്ട്.

ശശി തരൂര്‍ ഈ  സമയത്തും ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.